Entertainment news
'കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒന്നിക്കുന്ന 'എന്താടാ സജി' ആദ്യ വീഡിയോ സോങ്ങ് പുറത്തിറങ്ങി'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Feb 26, 06:17 am
Sunday, 26th February 2023, 11:47 am

ജയസൂര്യയും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന ‘എന്താടാ സജിയിലെ’ ‘നീഹാരം’ എന്ന ആദ്യ വീഡിയോ സോങ്ങ് പുറത്തിറങ്ങി. നവാഗതനായ ഗോഡ്ഫി സേവ്യര്‍ ബാബു രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് നിര്‍മ്മിക്കുന്നത്.

നിവേദ തോമസ് ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കുഞ്ചാക്കോ ബോബനും, ജയസൂര്യയും വീണ്ടും ഒരു ചിത്രത്തിന് വേണ്ടി ഒരുമിക്കുന്നു എന്ന പ്രെത്യേകതയും ഈ ചിത്രത്തിന് ഉണ്ട്.

ഒരു ഫാമിലി കോമഡി എന്റര്‍ടെയ്‌നറായി ഒരുങ്ങുന്ന ചിത്രത്തിന്റെ സംഗീതം വില്യം ഫ്രാന്‍സിസ് നിര്‍വഹിക്കുന്നു. ക്യാമറ-ജിത്തു ദാമോദര്‍, കോ-പ്രൊഡ്യൂസര്‍-ജസ്റ്റിന്‍ സ്റ്റീഫന്‍, ലൈന്‍ പ്രൊഡ്യൂസര്‍- സന്തോഷ് കൃഷ്ണന്‍,എഡിറ്റിംഗ്-രതീഷ് രാജ്, ഒറിജിനല്‍ ബാക്ഗ്രൗണ്ടസ്‌കോര്‍-ജെക്ക്സ് ബിജോയ്,എസ്സിക്യൂട്ടീവ്പ്രൊഡ്യൂസര്‍-നവീന്‍.പി.തോമസ്, മേക്കപ്പ്-റോണക്സ് സേവ്യര്‍,കോസ്റ്റും ഡിസൈനര്‍-സമീറ സനീഷ്,പ്രൊഡക്ഷന്‍ കാന്‍ട്രോളര്‍-ഗിരീഷ് കൊടുങ്ങലൂര്‍,ആര്‍ട്ട് ഡയറക്ടര്‍-ഷിജി പട്ടണം, ത്രില്‍-ബില്ല ജഗന്‍,വിഎഫ്എക്സ്-ങലൃമസശ, അസോസിയേറ്റ് ഡയറക്ടര്‍-മനീഷ് ഭാര്‍ഗവന്‍,പ്രവീണ് വിജയ്,

അഡ്മിനിസ്ട്രേഷന്‍&ഡിസ്ട്രിബൂഷന്‍ ഹെഡ്-ബബിന്‍ ബാബു, പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ്-അഖില്‍ യശോധരന്‍, സ്റ്റില്‍-പ്രേം ലാല്‍,ഡിസൈന്‍- ആനന്ദ് രാജേന്ദ്രന്‍, മാര്‍ക്കറ്റിങ് -ബിനു ബ്രിങ് ഫോര്‍ത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്-ഒബ്‌സ്‌ക്യുറ പി.ആര്‍.ഓ-മഞ്ജു ഗോപിനാഥ് എന്നിവര്‍ ആണ് മറ്റു അണിയറ പ്രവര്‍ത്തകര്‍.

content highlight: enthada saji movie song