ന്യൂദല്‍ഹി: അയോധ്യകേസിലെ അന്തിമ വിധിക്ക് മുന്നോടിയായുള്ള സുരക്ഷ മുന്നൊരുക്കങ്ങള്‍ ചിഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിലയിരുത്തും. ഇതിനായി ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറിയുടേയും ഡി.ജി.പിയുടേയും യോഗം വിളിച്ചു. ഉച്ചക്ക് ചീഫ് ജസ്റ്റിസിന്റെ ചേംബറിലാണ് യോഗം.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ജില്ലാ മജിസ്‌ട്രേറ്റ് എന്നിവരുടെ യോഗം വിളിച്ചിട്ടുണ്ട്.
വിധി വരാനിരിക്കുന്ന പശ്ചാത്തലത്തില്‍ വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് രാജ്യത്ത് നടത്തുന്നത്. ഇതിന്റെ ഭാഗമായി രണ്ട് ഹെലികോപ്റ്ററുകള്‍ വിന്യസിക്കാനും 20 താല്‍ക്കാലിക ജയിലുകള്‍ സ്ഥാപിക്കാനും 78 ഇടങ്ങളിലായി സേനയെ വിന്യസിക്കാനും തീരുമാനിച്ചിട്ടുണ്ട്.