2024 വിമണ്‍സ് ടി-20 ലോകകപ്പില്‍ ബംഗ്ലാദേശിനെ 21 റണ്‍സിന് തകര്‍ത്ത് ഇംഗ്ലണ്ടിന് തകര്‍പ്പന്‍ വിജയം. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സാണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സാണ് നേടിയത്.
England’s spin quartet shines in opening win 👊#T20WorldCup #WhateverItTakes #BANvENG
📝: https://t.co/VeVnfbArY8 pic.twitter.com/jzNoUPaHeF
— ICC (@ICC) October 5, 2024
കരുത്തരായ ഇംഗ്ലണ്ടിനെ 118 എന്ന മോശം ടോട്ടല്‍ തോല്‍വിയിലേക്ക് എത്തിക്കുമെന്ന് കരുതിയെങ്കിലും ബംഗ്ലാദേശ് വനിതകളെ വരച്ച വരയില്‍ നിര്‍ത്താന്‍ ഇംഗ്ലണ്ടിന് സാധിച്ചു. ബംഗ്ലാദേശിന് വേണ്ടി ശോഭന മെസ്‌കാരി 48 പന്തില്‍ നിന്ന് 44 റണ്‍സ് നേടി മികച്ച പ്രകടനം നടത്തിയപ്പോള്‍ നിഗര്‍ സുല്‍ത്താന് മാത്രമാണ് 15 റണ്‍സ് നേടി രണ്ടക്കം കടക്കാനായത്. ഇംഗ്ലണ്ടിന് വേണ്ടി ലിന്‍സെയ് സ്മിത്, ചാര്‍ളി ഡീന്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ നേടിയിരുന്നു.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന്റെ ഓപ്പണര്‍ മയിയ ബൗച്ചിയര്‍ 18 പന്തില്‍ മൂന്ന് ഫോര്‍ അടക്കം 23 റണ്‍സ് നേടിയെങ്കിലും റബേയ ഗട്ടുന്‍ പുറത്താക്കുകയായിരുന്നു. എന്നാല്‍ മറ്റൊരു ഭാഗത്ത് നിന്ന് ഡാനി വൈറ്റ് 40 പന്തില്‍ നിന്ന് അഞ്ച് ഫോര്‍ അടക്കം 41 റണ്‍സ് നേടി മിന്നും പ്രകടനം കാഴ്ചവെച്ചു.
നിഹാദ അക്തറാണ് താരത്തെ പുറത്താക്കിയത്. ശേഷം എമി ജോണ്‍സാണ് 12 റണ്‍സ് നേടി രണ്ടക്കം കണ്ടത്. മറ്റാര്‍ക്കും തന്നെ രണ്ടക്കം കടക്കാന്‍ കഴിഞ്ഞില്ലായിരുന്നു. ബംഗ്ലാദേശിന് വേണ്ടി നിഹാദ, അക്തര്‍ ഫഹീമ, റിത്തു മോണി എന്നിവര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ റബോയ ഗാതുന്‍ ഒരു വിക്കറ്റും നേടി.
Content Highlight: England Women’s Won Against Bangladesh In Womens T-20 World Cup