സെഞ്ച്വറി നഷ്ടമായത് നാല് റണ്‍സകലെ; അരങ്ങേറ്റ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമായി 17കാരി ഷഫാലി വെര്‍മ്മ
indian women cricket
സെഞ്ച്വറി നഷ്ടമായത് നാല് റണ്‍സകലെ; അരങ്ങേറ്റ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമായി 17കാരി ഷഫാലി വെര്‍മ്മ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 17th June 2021, 11:37 pm

ബ്രിസ്റ്റോൾ: ബ്രിസ്റ്റോള്‍: ഇംഗ്ലണ്ടിനെതിരായ അരങ്ങേറ്റ ടെസ്റ്റില്‍ വെറും നാല് റണ്‍സകലെ സെഞ്ച്വറി നഷ്ടപ്പെട്ട് ഇന്ത്യയുടെ ഷഫാലി വെര്‍മ്മ. സെഞ്ച്വറി നഷ്ടമായെങ്കിലും ബ്രിസ്റ്റലില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ നിരവധി റെക്കോര്‍ഡുകളാണ് 17 കാരിയായ ഇന്ത്യന്‍ ഓപ്പണര്‍ തന്റെ പേരില്‍ കുറിച്ചത്.

വനിതാ ടെസ്റ്റില്‍ സെഞ്ച്വറി നേടിയിരുന്നെങ്കില്‍ ആദ്യ ഇന്ത്യന്‍ ബാറ്ററാകാന്‍ ഷഫാലി വര്‍മ്മക്ക് കഴിയുമായിരുന്നു. ടെസ്റ്റ് അരങ്ങേറ്റത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് ഷഫാലി തന്റെ പേരില്‍ കുറിച്ചു.

ടെസ്റ്റ് അരങ്ങേറ്റത്തില്‍ സിക്‌സര്‍ നേടിയ ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും ഷഫാലി നേടി. 152 പന്തിലാണ് ഷഫാലി 96 റണ്‍സ് നേടിയത്.

ഇന്ത്യന്‍ ഏകദിന സീനിയര്‍ ക്രിക്കറ്റ് ടീമില്‍ ചെറിയ പ്രായത്തിനുള്ളില്‍ തന്നെ സ്ഥാനമുറപ്പിച്ച് കഴിഞ്ഞ താരമാണ് ഷഫാലി വെര്‍മ. വെടിക്കെട്ട് ഇന്നിങ്‌സുകളുമായി കഴിഞ്ഞ കുറച്ച് നാളുകളായി ഇന്ത്യന്‍ ടീമില്‍ ഷഫാലിയുണ്ട്.

കഴിഞ്ഞ തവണത്തെ ട്വന്റി 20 ലോാകകപ്പില്‍ മികച്ച പ്രകടനമാണ് ഷഫാലി കാഴ്ചവെച്ചത്. രാജ്യാന്തര ക്രിക്കറ്റിലെ അര്‍ധസെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം ഷഫാലിയാണ്.

സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 30 കൊല്ലം പഴക്കമുള്ള റെക്കോര്‍ഡ് മറികടന്നായിരുന്നു ഷഫാലിയുടെ നേട്ടം. 2019 നവംബറില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയായിരുന്നു ഷഫാലിയുടെ പ്രകടനം. ലോാകകപ്പ് റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്താണ് ഷഫാലി. ഹരിയാനയിലെ റോഹ്തക് സ്വദേശിനിയാണ് ഷഫാലി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGTS:  England vs India: Shafali Verma out for 96 on Test debut