Kerala News
എഴുന്നള്ളിപ്പിനിടെ കോഴികളെ കണ്ട് ഭയന്നോടി ചിറ്റേപുറത്ത് ശ്രീകുട്ടന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Mar 23, 02:35 am
Wednesday, 23rd March 2022, 8:05 am

പഴയന്നൂര്‍: എഴുന്നള്ളിപ്പിനിടെ കോഴികളെ കണ്ട് ആന ഭയന്നതോടെ ക്ഷേത്രത്തില്‍ ആനയില്ലാതെ കാഴ്ചശീവേലി നടത്തി. പഴയന്നൂര്‍ ഭഗവതി ക്ഷേത്രത്തിലാണ് സംഭവമുണ്ടായത്.

ക്ഷേത്രത്തിലെ കോഴികളെ കണ്ട് ചിറ്റേപുറത്ത് ശ്രീകുട്ടന്‍ എന്ന ആന ഭയന്നോടുകയായിരുന്നു. ക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തോടനുബന്ധിച്ച് രണ്ടാം വിളക്ക് ദിനത്തിന്റെ ഭാഗമായാണ് ക്ഷേത്രത്തിലേക്ക് ആനയെ എത്തിച്ചത്.

ആന ഭയന്നതോടെ നാട്ടുകാരും ചിതറിയോടുകയായിരുന്നു. ആന കോഴികളെ കണ്ട് ഭയന്നതോടെ ആനയില്ലാതെ കാഴ്ചശീവേലി നടത്താന്‍ ക്ഷേത്ര സമിതി തീരുമാനിക്കുകയായിരുന്നു.

ആനയെ പിന്നീട് തിരിച്ചുകൊണ്ടുപോയി. ഭക്തര്‍ വഴിപാടായി നല്‍കിയ കോഴികളാണ് ക്ഷേത്രത്തിലുണ്ടായിരുന്നത്. ഇതിനാല്‍ തന്നെ കോഴി അമ്പലം എന്നൊരു പേരുകൂടി പഴയന്നൂര്‍ ഭഗവതി ക്ഷേത്രത്തിനുണ്ട്.

Content Highlights: Elephant was frightened when he saw the chickens