2016ലെ തെരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായ നികേഷ് കുമാറിനെതിരെ വര്‍ഗീയ വിദ്വേഷം നിറഞ്ഞ പ്രചരണം നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഹൈക്കോടതി തെരഞ്ഞെടുപ്പ് റദ്ദാക്കുകയും ഷാജിയെ ആറുവര്‍ഷത്തേക്ക് അയോഗ്യനാക്കുകയും ചെയ്തിരുന്നു.
അപ്പീലുമായി സുപ്രീം കോടതിയെ സമീപിച്ച ഷാജിക്ക് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയെങ്കിലും വിധി സ്റ്റേ ചെയ്തിട്ടില്ലെന്ന് സൂഷ്മ പരിശോധനാ വേളയില്‍ വരണാധികാരികള്‍ക്ക് മുന്‍പാകെ കെ.വി സുമേഷിനു വേണ്ടി ഹാജരായ അഭിഭാഷകര്‍ വാദിച്ചു.
സുപ്രീം കോടതി അഭിഭാഷകരായ പി.വി ദിനേശാണ് കെ.വി സുമേഷിന് വേണ്ടി കേസില്‍ ഹാജരായിരിക്കുന്നത്. സുപ്രീം കോടതിയിലെ തന്നെ അഭിഭാഷകനായ ഹാരീസ് ബീരാനാണ് ഷാജിക്ക് വേണ്ടി ഹാജരായത്.
നേരത്തെ ഷാജിയുടെ പേരിലുള്ള അനധികൃത സ്വത്ത് സമ്പാദനക്കേസും അഴീക്കോട് സ്‌കൂള്‍ കോഴക്കേസും ഷാജിക്ക് തിരിച്ചടിയാകുമെന്ന രീതിയില്‍ ഷാജിയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ചര്‍ച്ച ഉയര്‍ന്നിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക