മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചാര്‍ലിയിലൂടെ എഡിറ്റിങ് രംഗത്തേക്ക് കടന്നുവന്നയാളാണ് ഷമീര്‍ മുഹമ്മദ്. ഒമ്പത് വര്‍ഷത്തെ കരിയറില്‍ അമ്പതോളം ചിത്രങ്ങള്‍ അദ്ദേഹം എഡിറ്റ് ചെയ്തിട്ടുണ്ട്. റാം ചരണിനെ നായകനാക്കി ഷങ്കര്‍ സംവിധാനം ചെയ്യുന്ന ഗെയിംചേഞ്ചറിലൂടെ തെലുങ്കിലും ഷമീര്‍ തന്റെ കയ്യൊപ്പ് പതിപ്പിച്ചു.
ടൊവിനോ നായകനായ ബിഗ് ബജറ്റ് ചിത്രം അജയന്റെ രണ്ടാം മോഷണത്തിന്റെ എഡിറ്ററും ഷമീര്‍ തന്നെയാണ്. അഞ്ച് ഭാഷകളിലായി ത്രീഡിയില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ഷമീര്‍ മുഹമ്മദ്. ആ ചിത്രത്തിന്റെ പ്രേക്ഷക പ്രതികരണം കാണാന്‍ വേണ്ടിയാണ് താന്‍ കാത്തിരിക്കുന്നതെന്ന് ഷമീര്‍ പറഞ്ഞു.
ആദ്യ ദിവസം രാവിലെ തുടങ്ങിയ ഷൂട്ട് അവസാനിച്ചത് പിറ്റേദിവസം പുലര്‍ച്ചയായിരുന്നുവെന്നും 40 ദിവസം ഇങ്ങെയായിരുന്നു ഷൂട്ടെന്നും ഷമീര്‍ പറഞ്ഞു. ടൊവിനോ നല്ല രീതിയില്‍ പണിയെടുത്തിട്ടുണ്ടെന്നും മൂന്ന് കാലഘട്ടത്തിലെ കഥാപാത്രങ്ങള്‍ക്ക് വേണ്ടി വളരെയധികം കഷ്ടപ്പെട്ടിട്ടുണ്ടെന്നും ഷമീര്‍ കൂട്ടിച്ചേര്‍ത്തു. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ഷമീര്‍ ഇക്കാര്യം പറഞ്ഞത്.
‘അജയന്റെ രണ്ടാം മോഷണത്തിന്റെ ഓഡിയന്‍സ് റെസ്‌പോണ്‍സ് കാണാന്‍ വേണ്ടിയാണ് ഞാന്‍ കാത്തിരിക്കുന്നത്. കാരണം അത്രക്ക് വലിയ സിനിമയാണത്. എനിക്ക് ഇപ്പോഴും അതിന്റെ ഫസ്റ്റ് ഡേ ഷൂട്ട് ഓര്‍മയുണ്ട്. രാവിലെ ഒമ്പത് മണിക്ക് തുടങ്ങിയ ഷൂട്ട് തീര്‍ന്നത് പിറ്റേന്ന് പുലര്‍ച്ചെ മൂന്ന് മണിക്കാണ്. പിന്നീടങ്ങോട്ടുള്ള 40 ദിവസവും ഇതുപോലെ തന്നെയായിരുന്നു.
ടൊവിനോ നല്ലവണ്ണം ആ സിനിമക്ക് വേണ്ടി കഷ്ടപ്പെട്ടിട്ടുണ്ട്. മൂന്ന് കാലഘട്ടത്തിലെ ക്യാരക്ടേഴ്‌സിന് വേണ്ടി നല്ലോണം പണിയെടുത്തിട്ടുണ്ട്. അതുപോലെ ഒരുവിധം എല്ലാ സീനിലും മിനിമ 150 ആര്‍ട്ടിസ്റ്റുകള്‍ ഉണ്ടാകും. വിചാരിക്കുന്നതിലും വലിയ സിനിമയാണ് അജയന്റെ രണ്ടാം മോഷണം. എന്നാണ് റിലീസെന്ന് ഇപ്പോല്‍ അറിയില്ല. കാത്തിരിക്കുകയാണ്,’ ഷമീര്‍ മുഹമ്മദ് പറഞ്ഞു.
Content Highlight: Editor Shameer Muhammed about Ajayannte Randaam Moshanam movie