നവാഗതരായ ഇന്ദ്രനീൽ ഗോപീകൃഷ്ണനും രാഹുൽ ജിയും ചേർന്ന് രചനയും സംവിധാനവും നിർവഹിച്ച് ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ഡിറ്റക്റ്റീവ് ഉജ്ജ്വലന്റെ ടീസർ റിലീസ് ചെയ്തു. ഇൻവെസ്റ്റിഗേഷൻ ത്രില്ലറും കോമഡിയുമായിരിക്കും ചിത്രത്തിൻ്റെ പശ്ചാത്തലമെന്നാണ് ടീസർ നൽകുന്ന സൂചന.
ബാംഗ്ലൂർ ഡേയ്സ്, മിന്നൽ മുരളി, ആർ. ഡി. എക്സ് എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ ആണ് ചിത്രം നിർമിക്കുന്നത്. ചിത്രം ഉടൻ തന്നെ തിയേറ്ററുകളിലെത്തും. മിന്നൽ മുരളി എന്ന ചിത്രത്തിലൂടെ വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർ ആരംഭിച്ച വീക്കൻഡ് സിനിമാറ്റിക് യൂണിവേഴ്സിൻ്റെ ഭാഗമാണ് ഈ സിനിമയും.
ധ്യാൻ ശ്രീനിവാസന് പുറമേ കോട്ടയം നസീർ, സീമ ജി. നായർ, റോണി വർഗീസ്, സിജു വിൽസൻ, സോഷ്യൽ മീഡിയ റീലുകളിലൂടെ ശ്രദ്ധേയരായ അൽ അമീൻ ഗ്യാങ്ങും ചിത്രത്തിൽ ഭാഗമാണ്.
ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ 2.0 എന്നാണ് പരിചയപ്പെടുത്തുന്നത്. ഇത് ധ്യാനിൻ്റെ തിരിച്ചുവരവാണ് ഈ ചിത്രമെന്നാണ് ടീസർ സൂചിപ്പിക്കുന്നത്.
ചിത്രത്തിൻ്റെ ഛായാഗ്രഹണം ചെയ്തിരിക്കുന്നത് പ്രേം അക്കാട്ടുവും ശ്രയാൻ്റിയും എന്നിവർ ചേർന്നാണ്. സംഗീതം നിർവഹിച്ചത് റമീസ് ആർസീയും ചിത്രസംയോജനം ചെയ്തിരിക്കുന്നത് ചമൻ ചാക്കോയുമാണ്.
ധ്യാൻ ശ്രീനിവാസൻ പ്രധാന കഥാപാത്രമായി തിയേറ്ററിൽ പുറത്തിറങ്ങിയ അവസാന സിനിമകളെല്ലാം തന്നെ പരാജയമായിരുന്നു.
Content Highlight: Detective Ujjwalan Teaser is Out