ജൂനിയർ ആർട്ടിസ്റ്റായും സഹനടനായും വേഷമിട്ട് ഇന്ന് തമിഴിലെ മുൻനിര നടന്മാരിൽ ഒരാളായി മാറിയയാളാണ് വിജയ് സേതുപതി, കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത പിസ്സയിലൂടെ നായകനായി അരങ്ങേറി. പിന്നീട് വളരെ പെട്ടെന്ന് തന്നെ തമിഴിലെ മുൻനിര നടന്മാരുടെ പട്ടികയിലേക്ക് നടന്നുകയറാൻ വിജയ് സേതുപതിക്ക് സാധിച്ചു. സൂപ്പർ ഡീലക്‌സിലൂടെ ദേശീയ അവാർഡ് നേടിയ വിജയ് സേതുപതി കഴിഞ്ഞവർഷം പുറത്തിറങ്ങിയ മഹാരാജയിലൂടെ 50 സിനിമകൾ എന്ന നാഴികക്കല്ലും പിന്നിട്ടു.
സംവിധായകൻ മണിരത്നത്തിനെ കുറിച്ച് സംസാരിക്കുകയാണ് വിജയ് സേതുപതി. മണിരത്നത്തിനോടൊപ്പം ഒരു സിനിമ ചെയ്യുകയെന്നത് നടനാകാൻ മോഹിച്ചകാലം മുതലേയുള്ള അത്യാഗ്രഹമായിരുന്നുവെന്ന് വിജയ് സേതുപതി പറയുന്നു. വിക്രമിനെ നായകനാക്കി മണിരത്നം സംവിധാനം ചെയ്ത രാവൺ എന്ന ചിത്രത്തിന്റെ ഓഡിഷന് പോയെങ്കിലും സെലക്ട് ആയില്ലെന്നും സേതുപതി പറഞ്ഞു.
അതേ സ്റ്റുഡിയോയിൽ വെച്ചുതന്നെയാണ് ‘ചെക്ക ചെവന്ത വാന’ത്തിന്റെയും ഓഡിഷൻ നടന്നതെന്നും ഓഡിഷന് ശേഷം മണിരത്നത്തിന്റെ മുകൾനിലയിലെ ഓഫീസിലേക്ക് പോകാൻ പടികൾ കയറുമ്പോൾ കാലുകൾ വിറയ്ക്കുന്നുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓഫീസിലെത്തിയപ്പോൾ ‘നന്നായി ചെയ്‌തു. എൻ്റെ കഥയിലെ നടൻ നീയാണ്’ എന്ന് മണിരത്നം പറഞ്ഞെന്നും വിജയ് സേതുപതി പറയുന്നു.
‘നടനാകാൻ മോഹിച്ചകാലം മുതലേയുള്ള അത്യാഗ്രഹമായിരുന്നു മണിരത്നം സാറിനോടൊപ്പം ഒരു സിനിമ. പലവട്ടം ഫോട്ടോ അയച്ചിട്ടുമുണ്ട്. ‘രാവണൻ’ സിനിമയുടെ ഓഡിഷന് പോയെങ്കിലും സെലക്ടട് ആയില്ല. രാവണൻ്റെ ഓഡിഷൻ നടന്ന അതേ സ്റ്റുഡിയോയിൽ തന്നെയായിരുന്നു ‘ചെക്ക ചെവന്ത വാന’ത്തിന്റെയും ഓഡിഷൻ.
അതിനുശേഷം മണിസാറിൻ്റെ മുകൾനിലയിലെ ഓഫീസിലേക്ക് പോകാൻ പടികൾ കയറുമ്പോൾ കാലുകൾ വിറയ്ക്കുന്നുണ്ടായിരുന്നു. ‘നന്നായി ചെയ്‌തു. എൻ്റെ കഥയിലെ നടൻ നീയാണ്’ എന്ന് മണിസാർ തോളിൽ തട്ടി പറഞ്ഞപ്പോൾ ‘പോതും ടാ, സാമീ ‘ എന്നാണ് മനസ് അലറിവിളിച്ചത്,’ വിജയ് സേതുപതി പറയുന്നു.
Content Highlight: Vijay Sethupathi Talks About Manirathnam