Daily News
ദുര്‍വ്യാഖ്യാനം ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ നിലവിളക്ക് സമരം വേണ്ടെന്ന് എം സ്വരാജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2015 Jul 07, 12:12 pm
Tuesday, 7th July 2015, 5:42 pm

swaraj-01കോഴിക്കോട്: വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബിനെതിരെ കോഴിക്കോട് ഡി.വൈ.എഫ്.ഐ നടത്തിയ നിലവിളക്ക് കൊളുത്തല്‍ സമരത്തെ നേതൃത്വം തള്ളി. സ്‌കൂള്‍ തുറന്ന് ഒരു മാസം കഴിഞ്ഞിട്ടും  പാഠപുസ്തകം വിതരണം ചെയ്യാത്തതിനെ തുടര്‍ന്നായിരുന്നു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മന്ത്രിക്കെതിരെ ഇത്തരത്തില്‍ ഒരു സമരവുമായി മുന്നോട്ട് വന്നിരുന്നത്.

ഇത്തരം സമരവുമായി മുന്നോട്ട് പോകില്ലെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ് വ്യക്തമാക്കി. ദുര്‍വ്യാഖ്യാനം ചെയ്യാന്‍ സാധ്യതയുള്ളതിനാലാണ് സമരം വേണ്ടെന്ന് വെയ്ക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

പാഠപുസ്തകത്തിനായി സമരം നടത്തുന്ന വിദ്യാര്‍ത്ഥികളെ അടിയ്ക്കുന്ന പോലീസുകാരെ അടിയ്ക്കുമെന്നും യു.ഡി.എഫിന്റെ ഗുണ്ടാ സംഘമായി ഒരു വിഭാഗം പോലീസാകാര്‍ മാറിയിരിക്കുകയാണെന്നും സ്വരാജ് പറഞ്ഞു. വ്യാഴാഴ്ച സംസ്ഥാനത്തെ എല്ലാ ജില്ലാ വിദ്യാഭ്യാസ ഓഫീസുകളും ഡി.വൈ.എഫ്.ഐ ഉപരോധിക്കുമെന്നും സ്വരാജ് കൂട്ടിച്ചേര്‍ത്തു.