സിദ്ധരാമയ്യക്കും ഡി.കെക്കുമായി ചേരിതിരിഞ്ഞ് മുദ്രാവാക്യം; തീരുമാനം ഹൈക്കമാന്‍ഡിന് വിട്ട് നിയമസഭാ കക്ഷിയോഗം
national news
സിദ്ധരാമയ്യക്കും ഡി.കെക്കുമായി ചേരിതിരിഞ്ഞ് മുദ്രാവാക്യം; തീരുമാനം ഹൈക്കമാന്‍ഡിന് വിട്ട് നിയമസഭാ കക്ഷിയോഗം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 14th May 2023, 9:57 pm

ബെംഗളൂരു: ബെംഗളൂരു കോണ്‍ഗ്രസ് നിയമസഭ കക്ഷി യോഗം നടക്കുന്നതിനിടെ സിദ്ധരാമയ്യക്കും ഡി.കെ ശിവകുമാറിനുമായി ചേരിയായി തിരിഞ്ഞ് മുദ്രാവാക്യം വിളിച്ച് അനുയായികള്‍. ചിത്രങ്ങളില്‍ പാലഭിഷേകം നടത്തിയാണ് അനുയായികള്‍ മുദ്രാവാക്യം വിളിച്ചത്.

അതേസമയം മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനമെടുക്കും. തീരുമാനം ഹൈക്കമാന്‍ഡിന് വിട്ട് നിയമസഭാ കക്ഷിയോഗം പ്രമേയം പാസാക്കി. സുശീല്‍ കുമാര്‍ ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി ഹൈക്കമാന്‍ഡിന് നാളെ റിപ്പോര്‍ട്ട് നല്‍കും. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഹൈക്കമാന്‍ഡ് തീരുമാനം എടുക്കുക.

 മുഖ്യമന്ത്രി ആരാണെന്നത് സംബന്ധിച്ചുള്ള തീരുമാനം ബുധനാഴ്ച പ്രഖ്യാപിക്കുമെന്നാണ് സൂചന. വ്യാഴാഴ്ച സത്യപ്രതിജ്ഞ നടക്കുമെന്നുമുള്ള വിവരങ്ങളും പുറത്ത് വരുന്നുണ്ട്.

നിയമസഭാ കക്ഷി യോഗത്തിന് മുമ്പായി ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ സിദ്ധരാമയ്യയുമായി ഡി.കെ ശിവകുമാറുമായും ചര്‍ച്ച നടത്തിയിരുന്നു. ഇരുവരും ദില്ലിയിലേക്ക് പോകുമെന്നാണ് വിവരം.

അതേസമയം ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലെത്തിയ ജഗദീഷ് ഷെട്ടാറിന് മികച്ച പരിഗണന നല്‍കണമെന്ന് യോഗത്തില്‍ നേതാക്കള്‍ ആവശ്യപ്പെട്ടതായാണ് സൂചന. ഷെട്ടാറിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്നാണ് വിവരം. എം.എല്‍.സി ആയി നാമനിര്‍ദേശം ചെയ്ത് മന്ത്രിസഭയില്‍ എത്തിക്കാനാണ് യോഗത്തിലെ തീരുമാനമെന്നാണ് പുറത്ത് വരുന്ന സൂചന.

Contenthighlight: During congress legislative assebly party meeting  Supportes of siddharamaiah and d k shivakumar turs to slum and shouted slogans