കൊച്ചി: പിടികിട്ടാപുള്ളിയായി പൊലീസ് പ്രഖ്യാപിച്ച സുകുമാരക്കുറുപ്പിന്റെ കഥപറയുന്ന ദുല്‍ഖര്‍ സല്മാന് ചിത്രം ‘കുറുപ്പി’ന്റെ ചിത്രീകരണം പൂര്‍ത്തിയായി. സെക്കന്റ് ഷോ, കൂതറ എന്നീ സിനിമകള്‍ക്ക് ശേഷം ശ്രീനാഥ് രാജേന്ദ്രന് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ദുല്ഖര്സല്മാന് തന്നെയാണ് ചിത്രീകരണം പൂര്‍ത്തിയായ വിവരം അറിയിച്ചത്. ഫെ്ബ്രുവരി 23 നാണ് ചിത്രീകരണം പൂര്‍ത്തിയായത്. ചിത്രം മേയ് മാസം തിയേറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷ.
വേഫെയറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്മാന് തന്നെ നിര്‍മ്മിക്കുന്ന ചിത്രത്തിന് സുഷിന് ശ്യാമാണ് സംഗീതം നല്‍കുന്നത്.
നിമിഷ് രവിയുടെതാണ് ക്യാമറ. അഞ്ച് വര്‍ഷത്തെ തയ്യാറെടുപ്പിനും ഗവേഷണത്തിനും ശേഷമാണ് ശ്രീനാഥ് രാജേന്ദ്രന് ചിത്രമൊരുക്കുന്നത്.
പാലക്കാട്, ഹൈദരാബാദ്, ഗുജറാത്ത്, അഹമ്മദാബാദ്, ദുബായ് എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്.