ഇന്ദിര നഗര്‍ പ്രദേശത്തെ ദേവാംഗന്‍ പരയിലെ ഒരു വീട്ടിലാണ് വിഷപ്പാമ്പിനെ കണ്ടത്. കുടുംബാംഗങ്ങളിലാരാള്‍ പാമ്പിനെ പിടികൂടി തീയിലേക്ക് എറിഞ്ഞു.
തുടര്‍ന്ന് പാതി കത്തിയ പാമ്പിനെ റോഡിലേക്ക് എറിയുകയും ചെയ്തു. അല്‍പസമയത്തിന് ശേഷം ഇതുവഴി വന്ന മദ്യലഹരിയിലായിരുന്ന ഗുഡ്ഡു ആനന്ദും രാജു ജാങ്ഡെയും പാമ്പിനെ ഭക്ഷിക്കുകയായിരുന്നു.
കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് ഛത്തീസ്ഗഡിലെ തന്നെ റായിഗഡില്‍ സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. വീട്ടിനുള്ളില്‍ പാമ്പിനെ കണ്ട ഉടന്‍ കുടുംബാംഗങ്ങള്‍ എല്ലാവരും ചേര്‍ന്ന് പാമ്പിനെ തല്ലികൊല്ലാന്‍ ശ്രമിച്ചു. മരിച്ചെന്നു കരുതി പാമ്പിനെ വീട്ടിലെ ഇളയ കുട്ടി എടുക്കുകയും പാമ്പ് കടിക്കുകയുമായിരുന്നു.
ഇതില്‍ പ്രകോപിതനായ യുവാവ് പാമ്പിന്റെ തല വെട്ടിമാറ്റുകയും അത് തിന്നുകയും ചെയ്തു. ഉടന്‍ തന്നെ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചതിനാല്‍ ജീവന്‍ രക്ഷിക്കാനായി.