Advertisement
Kerala
സി.പി.ഐ.എമ്മുമായി കേരളത്തില്‍ ഒരു തരത്തിലുള്ള ബന്ധവുമുണ്ടാകില്ലെന്ന് എം.എം ഹസന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Apr 21, 05:56 pm
Saturday, 21st April 2018, 11:26 pm

കൊച്ചി: സി.പി.ഐ.എമ്മുമായി കേരളത്തില്‍ ഒരു തരത്തിലുള്ള ബന്ധവുമില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍. ജനമോചന യാത്രയുടെ എറണാകുളം ജില്ലയിലെ പര്യടനത്തില്‍ കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഹസന്‍.

സ്വന്തം നിലയില്‍ ബി.ജെ.പിയെ നേരിടാന്‍ കോണ്‍ഗ്രസിന് കഴിയുമെന്നും രാഷ്ട്രീയ ഫാസിസം കൈമുതലായിട്ടുള്ളവരുമായി കേരളത്തില്‍ കോണ്‍ഗ്രസ് ഒരു ബന്ധവും ഉണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.


Also Read കോഴിക്കോട്ട് നിരോധനാജ്ഞ നിലനില്‍ക്കേ പരിപാടി സംഘടിപ്പിച്ച് സി.പി.ഐ; നടപടി ഭരണത്തിന്റെ തണലിലെന്ന് ആരോപണം


കോണ്‍ഗ്രസ് ആരുടെയും പിന്നാലെ നടക്കുന്ന പാര്‍ട്ടിയല്ല. സി.പി.ഐ.എമ്മുമായി കേന്ദ്രത്തില്‍ ധാരണയുണ്ടായാലും കേരളത്തില്‍ ഉണ്ടാകില്ലെന്നും സി.പി.ഐ.എമ്മിലെ ഫാസിസ്റ്റ് വിരുദ്ധരുടെ വിജയം സിതാറാം യെച്ചൂരിയുടെ നിലപാടിനുള്ള അംഗീകാരമാണെന്നും ഹസന്‍ വ്യക്തമാക്കി.

അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് കെ.വി തോമസ് എം.പി നടത്തിയ പ്രസ്താവന നടത്തിയ വിഷയത്തില്‍ കെ.വി തോമസ് പാര്‍ട്ടിക്ക് നല്‍കിയ വിശദീകരണം തൃപ്തികരമാണെന്ന് ഹസന്‍ വ്യക്തമാക്കി.