Malayalam Cinema
'ലാലേട്ടന്റെ കൈപ്പടയില്‍ നിങ്ങളുടെ പേരില്‍ ഓട്ടോഗ്രാഫ് വേണോ?' ; ഈ ഗെയിം കളിച്ചാല്‍ നിങ്ങള്‍ക്കും ലഭിക്കും; ചെയ്യേണ്ടത് ഇത്രമാത്രം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Feb 15, 04:06 pm
Monday, 15th February 2021, 9:36 pm

കൊച്ചി: സോഷ്യല്‍ മീഡിയയില്‍ മുഴുവന്‍ ഇപ്പോള്‍ നിറഞ്ഞ് നില്‍ക്കുന്നത് മോഹന്‍ലാലിന്റെ ഒരു ഓട്ടോഗ്രാഫ് ആണ്. പലരുടെയും പേരില്‍ മോഹന്‍ലാലിന്റെ ഒപ്പോട് കൂടിയുള്ള ഓട്ടോഗ്രാഫ് ആണ് വാട്‌സ് ആപ്പിലും ഫേസ്ബുക്കിലും നിറയുന്നത്.

ദൃശ്യം 2 സിനിമയിലെ ചിത്രത്തിനൊപ്പം ആണ് മോഹന്‍ലാലിന്റെ ഓട്ടോഗ്രാഫുകള്‍. ആര്‍ക്ക് വേണമെങ്കിലും ഈ ഓട്ടോഗ്രാഫ് സ്വന്തമാക്കാന്‍ പറ്റുമെന്നതാണ് സത്യം.

ദൃശ്യം 2 സിനിമയുടെ റിലീസിനോട് അനുബന്ധിച്ചുള്ള പ്രെമോഷന്‍ പരിപാടികളുടെ ഭാഗമായിട്ടാണ് മോഹന്‍ലാലിന്റെ ഓട്ടോഗ്രാഫ് ലഭിക്കുന്നത്. ഇതിനായി drishyam2movie.com എന്ന സൈറ്റില്‍ കയറി ആദ്യം പേരും മെയില്‍ ഐ.ഡിയും രജിസ്റ്റര്‍ ചെയ്യുകയാണ് വേണ്ടത്.

പിന്നീട് സൈറ്റില്‍ പറയുന്ന ചില നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് സൈറ്റില്‍ ഒരുക്കിയിരിക്കുന്ന ഗെയിം കളിക്കണം. കളിയുടെ അവസാനമാണ് മോഹന്‍ലാലിന്റെ കൈപ്പടയിലുള്ള ഓട്ടോഗ്രാഫ് നിങ്ങള്‍ക്ക് ലഭിക്കുക.

ഫെബ്രുവരി 19നാണ് ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുന്നത്. മോഹന്‍ലാല്‍, മീന, എസ്‌തേര്‍, അന്‍സിബ, ആശ ശരത്, സിദ്ദീഖ് എന്നീ ദൃശ്യത്തിന്റെ ആദ്യ കാസ്റ്റ് തന്നെയാണ് രണ്ടാം ഭാഗത്തിലും പ്രധാന വേഷത്തിലെത്തുന്നത്.

മുരളി ഗോപിയും ഗണേഷ് കുമാറുമാണ് പ്രധാന വേഷത്തിലെത്തുന്ന പുതിയ താരങ്ങള്‍. 2013ലാണ് മോഹന്‍ലാല്‍ നായകനായി ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ദൃശ്യം എത്തുന്നത്.

100 ദിവസത്തിനു മുകളില്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും പിന്നീട് ആറ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും ചെയ്തു ദൃശ്യം. 50 കോടി ക്ലബിലെത്തിയ ആദ്യമലയാള ചിത്രം കൂടിയാണ് ദൃശ്യം.

ഫാമിലി ത്രില്ലര്‍ കാറ്റഗറിയിലാണ് ദൃശ്യം ഒരുക്കിയതെങ്കില്‍ ദൃശ്യം 2 ഒരു കംപ്ലീറ്റ് ഫാമിലി സിനിമ ആയിരിക്കും എന്നാണ് സംവിധായകന്‍ പറയുന്നത്. ഒരു കൊലപാതകത്തില്‍ നിന്നും പൊലീസിനെ കബളിപ്പിച്ചുകൊണ്ട് വിദഗ്ധമായി രക്ഷപ്പെട്ട ജോര്‍ജുകുട്ടിയുടെ കഥയാണ് ദൃശ്യം സിനിമയില്‍ പറയുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: ‘Do you want actor Mohanlal’s autograph?’ ; If you play Drishyam 2 game you will also get