കോട്ടയം: എം.ജി സര്‍വകലാശാലയില്‍ ജാതി വിവേചനത്തിനെതിരെ പ്രതിഷേധിക്കുന്ന ദളിത് ഗവേഷക വിദ്യാര്‍ഥി ദീപാ പി. മോഹന് പിന്തുണയുമായി പ്രശസ്ത ചിന്തകയും ജാതി വിരുദ്ധ ആക്ടിവിസ്റ്റുമായ ദിവ്യ ദ്വിവേദി.
ദീപയ്ക്ക് എല്ലാ പിന്തുണകളും അര്‍പ്പിക്കുന്നതായും പോരാട്ടം ഉടന്‍ വിജയം കാണട്ടെയെന്നും ദിവ്യ ദ്വിവേദി അയച്ച സന്ദേശത്തില്‍ പറഞ്ഞു.
ദീപയുടെ വേദനയും ആശങ്കകളും ഉള്‍ക്കൊള്ളുന്നു. ഒരു മനുഷ്യനെന്ന നിലയില്‍ ജാതി വിവേചനത്തിനെതിരെ ദീപ പ്രചോദനാത്മകമായി പോരാടുകയാണെന്നും ദിവ്യ ദ്വിവേദി പറഞ്ഞു.
ഗവേഷണം പൂര്‍ത്തിയാക്കാനായി ദീപ നടത്തുന്ന പോരാട്ടം പ്രചോദിപ്പിക്കുന്നതാണെന്ന് ദിവ്യ ദ്വിവേദി സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു.
2011ലായിരുന്നു ദീപാ പി. മോഹന്‍ നാനോ സയന്‍സില്‍ എംഫിലിന് പ്രവേശം നേടിയത്. തുടര്‍ന്ന് 2014ല്‍ ഗവേഷണവും തുടങ്ങി. പക്ഷേ, ദളിത് വിദ്യാര്‍ത്ഥിയായ തനിക്ക് ഗവേഷണം പൂര്‍ത്തിയാക്കാനുള്ള യാതൊരു അവസരവും ലഭിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് വര്‍ഷമായി എം.ജി സര്‍വകലാശാലയുടെ ജാതി വിവേചനത്തിനെതിരെ പോരാട്ടത്തിലാണ് ദീപ പി. മോഹനന്‍.