മുംബൈ: ബി.ജെ.പി വിട്ട് എന്‍.സി.പിയില്‍ എത്തിയതിന് പിന്നാലെ ബി.ജെ.പി നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി ഏക്‌നാഥ് ഖഡ്‌സെ.
ബി.ജെ.പിയില്‍ നിന്ന് പുറത്തുകടക്കാന്‍ നിരവധിപേര്‍ ശ്രമം നടത്തുന്നുണ്ടെന്ന് ഖഡ്‌സെ പറഞ്ഞു.
മഹാരാഷ്ട്ര സര്‍ക്കാര്‍ ഉടനടി തകര്‍ന്നുവീഴുമെന്ന് പറഞ്ഞുകൊണ്ടാണ് പാര്‍ട്ടി നേതൃത്വം നേതാക്കളെ പിടിച്ചുനിര്‍ത്തുന്നതെന്നും ഏക്‌നാഥ് ഖഡ്‌സെ പറഞ്ഞു. എന്നാല്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഒകു കാരണവശാലും തകരാന്‍പോകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പിയില്‍ നിന്ന് സഹിച്ച് മതിയായതുകൊണ്ടാണ് പാര്‍ട്ടി വിടുന്നതെന്ന് ഖഡ്‌സെ പറഞ്ഞിരുന്നു.
2016 ല്‍ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരില്‍ മന്ത്രിയായിരിക്കെയാണ് അഴിമതി ആരോപണത്തെത്തുടര്‍ന്ന് ഖഡ്സെ രാജിവെക്കുന്നത്. അന്ന് മുതല്‍ അദ്ദേഹം പാര്‍ട്ടിയുമായി അകല്‍ച്ചയിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
ബി.ജെ.പിയിലെ മറ്റ് ചില നേതാക്കളും വിവിധ തലങ്ങളിലുള്ള നിരവധി പ്രവര്‍ത്തകരും സാമൂഹ്യപ്രവര്‍ത്തകരും വൈകാതെ തന്നെ ഖഡ്സെയുടെ മാതൃക സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ജയന്ത് പാട്ടീല്‍ പറഞ്ഞിരുന്നു.ചില ബി.ജെ.പി എം.എല്‍.എമാരടക്കം പാര്‍ട്ടി വിട്ടേക്കാമെന്നും പാട്ടീല്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക