മുദ്ദുഗൗ എന്ന ചിത്രത്തിലൂടെ സംവിധായക കുപ്പായമണിഞ്ഞ വ്യക്തിയാണ് വിപിൻ ദാസ്. ആദ്യചിത്രം പരാജയമായിരുന്നെങ്കിലും പിന്നീടങ്ങോട് തുടരെ തുടരെ ഹിറ്റ് ചിത്രങ്ങൾ അദ്ദേഹം പ്രേക്ഷകർക്ക് നൽകി.
മുദ്ദുഗൗ എന്ന ചിത്രത്തിലൂടെ സംവിധായക കുപ്പായമണിഞ്ഞ വ്യക്തിയാണ് വിപിൻ ദാസ്. ആദ്യചിത്രം പരാജയമായിരുന്നെങ്കിലും പിന്നീടങ്ങോട് തുടരെ തുടരെ ഹിറ്റ് ചിത്രങ്ങൾ അദ്ദേഹം പ്രേക്ഷകർക്ക് നൽകി.
ആദ്യ സിനിമയുടെ പരാജയത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ വിപിൻ ദാസ്. മുദ്ദുഗൗവിന് ശേഷം ഓരോ വർഷവും കോൺഫിഡൻസ് കുറയുകയായിരുന്നു എന്നും അതിന് ശേഷം വളരെ തകർന്ന അവസ്ഥയായിരുന്നെന്നും അദ്ദേഹം പറയുന്നു.
അന്താക്ഷരി എന്ന ചിത്രത്തിനായി ഇൻഡസ്ട്രിയിൽ ഒന്നോ രണ്ടോ സിനിമകൾ മാത്രം ചെയ്ത ചെറിയ നടന്മാരോടുവരെ കഥപറഞ്ഞെന്നും എന്നാൽ അവർ റിജെക്ട് ചെയ്‌തെന്നും വിപിൻ ദാസ് പറഞ്ഞു. ദി ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മുദ്ദുഗൗവിന് ശേഷം ഓരോ വർഷവും കോൺഫിഡൻസ് കുറയുകയായിരുന്നു. സിനിമയിൽ നിന്ന് ഒരുപാട് അകന്ന് പോയികൊണ്ടിരിക്കുന്നൊരു അവസ്ഥ ഉണ്ടായിരുന്നു. 2016ൽ ആണ് മുദ്ദുഗൗ സംഭവിക്കുന്നത്. അതിന് ശേഷം വളരെ തകർന്നൊരു അവസ്ഥയുണ്ടായിരുന്നു. മമ്മൂട്ടി മോഹൻലാൽ എന്ന് ആലോചിച്ചുകൊണ്ടിരുന്ന ഞാൻ പിന്നീട് ഹീറോ പോലും ആകില്ല എന്ന് വിചാരിക്കുന്ന ആളുകളോടുപോയി കഥ പറഞ്ഞു, അവർപോലും അത് റിജെക്ട് ചെയ്തു.
സൈജു ചേട്ടനുമായി അന്താക്ഷരി ചെയ്യുന്നതിന് മുമ്പ് ഞാൻ പോയി ഒരാളോട് നിങ്ങളെ ഹീറോ ആക്കി ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് പറഞ്ഞു. അയാൾ ആദ്യത്തെ ഹീറോ ആയി അഭിനയിക്കേണ്ട സിനിമയായിരുന്നു അത്. അതുവരെ അദ്ദേഹം മറ്റൊരു സിനിമയിലും നായകനായി അഭിനയിച്ചിരുന്നില്ല. ഈ പടം കൊള്ളില്ലെന്ന് പറഞ്ഞ് അയാളും ആ സിനിമ റിജെക്ട് ചെയ്തു.
അതിന്റെ താഴേയ്ക്ക് ഇനി ആരും ഇല്ല. കഥപറയുന്നതിന് മുമ്പ് താങ്കളാണ് ഹീറോ എന്ന് പറഞ്ഞപ്പോൾ ഞാനോ എന്ന് ചോദിച്ച് അത്ഭുതപ്പെട്ട വ്യക്തിപോലും ആ സിനിമ റിജെക്ട് ചെയ്തു. റിജെക്ഷന്റെ ഒരു പെരുമഴതന്നെ എനിക്കുണ്ടായിരുന്നു. ഇൻഡസ്ട്രിയിൽ തന്നെ രണ്ടോ മൂന്നോ പേരോട് മാത്രമേ ഞാൻ കഥ പറയാതിരുന്നത്. ബാക്കി എല്ലാവരും കഥ കേൾക്കുകയും അത് റിജെക്ട് ചെയ്യുകയും ചെയ്തു,’ വിപിൻ ദാസ് പറയുന്നു.
Content Highlight: Director Vipin Das Talks About Failure Of His Movie Mudhugauv