മലയാളി സിനിമ പ്രേമികള്‍ക്ക് ഒരുപിടി മികച്ച സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് പ്രിയദര്‍ശന്‍. എണ്‍പതുകളിലും തൊണ്ണൂറുകളിലും അദ്ദേഹം മലയാളത്തില്‍ നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയും അദ്ദേഹം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ബോളിവുഡിലെ ഹിറ്റ് സംവിധായകരിലൊരാളാണ് പ്രിയദര്‍ശന്‍.
ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോയി താന്‍ സിനിമ പഠിച്ചിട്ടില്ലെന്നും സിനിമകള്‍ കണ്ടാണ് സിനിമ എടുക്കാന്‍ പഠിച്ചതെന്നും പ്രിയദര്‍ശന്‍ പറയുന്നു. സിനിമകള്‍ കണ്ട് സിനിമ എടുക്കാന്‍ പഠിച്ചതുകൊണ്ടുതന്നെ കണ്ടിട്ടുള്ള സിനിമകള്‍ ചെയ്യുന്ന സിനിമകളെ ഇന്‍ഫ്ളുവെന്‍സ് ചെയ്യുമെന്ന് പറഞ്ഞ പ്രിയദര്‍ശന്‍ അന്ന് കണ്ട് ഇഷ്ടപ്പെട്ട സിനിമകളിലെ സീനുകളും ഇന്‍ഫ്‌ലുവെന്‍സ് ചെയ്യുമെന്നും കൂട്ടിച്ചേര്‍ത്തു.
ആദ്യ കാലങ്ങളില്‍ ചെയ്യുന്ന സിനിമകളില്‍ വലിയ രീതിയില്‍ കണ്ടിട്ടുള്ള സിനിമകളുടെ ഇന്‍ഫ്‌ലുവെന്‍സ് ഉണ്ടാകുമെന്നും എന്നാല്‍ പിന്നീട് ചെയ്യുന്ന സിനിമകളില്‍ അത് കുറയുമെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ കാലാപാനിയും കാഞ്ചീവരുമെല്ലാം അത്തരത്തില്‍ മറ്റൊരു സിനിമയുടെ ഇന്‍ഫ്ളുവെന്‍സ് ഇല്ലാതെ ചെയ്ത ഒറിജിനല്‍ സിനിമയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൗമുദി ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പ്രിയദര്‍ശന്‍.
‘ഞാന്‍ സിനിമ കണ്ട് പഠിച്ച് സിനിമയെടുത്ത ഒരാളാണ്. ഞാന്‍ ഒരു ഇന്‍സ്റ്റിറ്റ്യൂട്ടിലും പോയി പഠിച്ചിട്ടില്ല. നമ്മള്‍ക്ക് ഇഷ്ടപ്പെട്ട സിനിമകളെല്ലാം നമ്മള്‍ എടുക്കുന്ന സിനിമയെ ഇന്‍ഫ്ളുവെന്‍സ് ചെയ്യും. കാര്യം, സിനിമകള്‍ കണ്ടു പഠിച്ച് സിനിമയെടുത്ത ആളാണ് ഞാന്‍. അപ്പോള്‍ അന്ന് കണ്ടു പഠിച്ച സിനിമകളിലെ ഇഷ്ടപ്പെട്ട എല്ലാ സംഭവങ്ങളും നമ്മള്‍ ചെയ്യുന്ന സിനിമയെ ഇന്‍ഫ്ളുവെന്‍സ് ചെയ്തെന്ന് വരും.
ആദ്യ കാലങ്ങളില്‍ കൂടുതലും ആ സിനിമയുടെ ഇന്‍സ്പിറേഷന്‍ ഉണ്ടാകും. പിന്നീട് അതുപോലൊരു സിനിമ എന്നാകും. കുറച്ച് കഴിയുമ്പോള്‍ കണ്ട സിനിമകളുമായി ബന്ധമില്ലാതെ വരും. കാലാപാനിയോ കാഞ്ചീവരമോ അതിലൊന്നും മറ്റു സിനിമകളെ കുറിച്ച് നമ്മള്‍ ചിന്തിച്ചിട്ടേ ഇല്ല. കാഞ്ചീവരം എല്ലാം എടുക്കുമ്പോള്‍ അതില്‍ മറ്റൊരു സിനിമയുടെ ഇന്‍ഫ്ളുവെന്‍സേ വന്നിട്ടില്ല. അതൊക്കെ വളരെ ഒറിജിനലായിട്ട് എടുത്ത സിനിമയാണ്,’ പ്രിയദര്‍ശന്‍ പറയുന്നു.