മോഹന്‍ലാലിനെ നായകനാക്കി സിബി മലയില്‍ സംവിധാനം ചെയ്ത സിനിമയാണ് ദശരഥം. ചിത്രത്തിന്റെ രണ്ടാം ഭാഗം ചെയ്യാനുള്ള സിബി മലയിലിന്റെ ആഗ്രഹത്തെ വിമര്‍ശിക്കുകയാണ് സംവിധായകന്‍ ശാന്തിവിള ദിനേശന്‍. ദശരഥം മികച്ച സിനിമയാണെന്നും അതിനൊരു രണ്ടാം ഭാഗം ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
നെടുമുടി വേണു, മുരളി, സുകുമാരി പോലെയുള്ള താരങ്ങളില്ലാതെ ആ സിനിമ ചെയ്യാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതൊന്നും പറയാതെ മോഹന്‍ലാല്‍ കഥ കേള്‍ക്കുന്നില്ല എന്ന പരാതിയാണ് അദ്ദേഹം ഉന്നയിക്കുന്നതെന്നും ശാന്തിവിള ദിനേശന്‍ കുറ്റപ്പെടുത്തി. മാസ്റ്റര്‍ ബിന്നിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘സിബി മലയില്‍ എന്ന സംവിധായകന് മോഹന്‍ലാലിനെ പോലെ തന്നെ മലയാള സിനിമയില്‍ ഒരു പേരുണ്ട്. അദ്ദേഹമാണെങ്കില്‍ ദശരഥത്തിന്റെ രണ്ടാം ഭാഗം ചെയ്‌തേ അടങ്ങൂ എന്ന വാശിയിലാണ് നടക്കുന്നത്. ദശരഥത്തിന്റെ രണ്ടാം ഭാഗം ചെയ്യണമെങ്കില്‍ നെടുമുടി വേണു വേണം സുകുമാരി വേണം മുരളി വേണം.
അതൊന്നും സിബി മലയിലിന് പ്രശ്‌നമല്ല. അതൊന്നും പറയാതെ മോഹന്‍ലാല്‍ കഥകേള്‍ക്കാന്‍ തയാറാകുന്നില്ല എന്നാണ് അദ്ദേഹം പറയുന്നത്. സിനിമയുടെ കാര്യം പറയുമ്പോള്‍ മോഹന്‍ലാല്‍ കുറേ സംശയങ്ങള്‍ പറയുന്നു. ലാലിനെ വെച്ച് എനിക്ക് സിനിമ ചെയ്യാന്‍ പറ്റുമെന്ന് തോന്നുന്നില്ല എന്നൊക്കെയാണ് അദ്ദേഹം പറയുന്നത്.
ഈ പടത്തിന്റെ രണ്ടാം ഭാഗം ചെയ്യണമെന്ന് ഇത്ര വാശി എന്തിനാണ്. ഒരു കാസറ്റാണല്ലോ സാധനം. അതിന്റെ രണ്ടാം ഭാഗം ഇറക്കിയിട്ട് എന്തെടുക്കാനാണ്. എനിക്ക് സിബി സാറിനെ ഭയങ്കര ഇഷ്ടവും ബഹുമാനവുമൊക്കെയാണ്. പക്ഷെ കിരീടം പോലെയൊരു നല്ല സിനിമയെടുത്തിട്ട് അതിന്റെ മാമാ പണി ചെയ്യുന്ന ചെങ്കോല്‍ പോലെയൊരു ചിത്രമെടുത്ത ആളാണ് അദ്ദേഹം.
ദശരഥം എന്നും ഓര്‍മയില്‍ നില്‍ക്കട്ടെ എന്നാണ് ഞാന്‍ പറയുന്നത്. അതിന്റെ രണ്ടാം ഭാഗമെടുത്തിട്ട് ഇനി പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. അതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നം എന്നൊക്കെ പറയുന്നതാണ് ശരിക്കും മണ്ടത്തരം,’ ശാന്തിവിള ദിനേശന്‍ പറഞ്ഞു.
content highlight: direcrtor shanthivila dineshan about dasharadham movie