അഭിമാനമായി വീണ്ടും ദിപ കര്‍മാകര്‍; പരിക്കില്‍ നിന്ന് തിരിച്ചുവന്ന് ലോകകീരിടം
Gymnastics
അഭിമാനമായി വീണ്ടും ദിപ കര്‍മാകര്‍; പരിക്കില്‍ നിന്ന് തിരിച്ചുവന്ന് ലോകകീരിടം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 8th July 2018, 7:07 pm

മെര്‍സിന്‍: പരിക്കുമൂലം രണ്ട് വര്‍ഷം ജിംനാസ്റ്റികില്‍ നിന്ന് വിട്ടുനിന്ന ഇന്ത്യന്‍ ജിംനാസ്റ്റ് ദിപ കര്‍മാകറിന് ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സ് വേള്‍ഡ് ചാലഞ്ചില്‍ കിരീടം. 14.150 പോയന്റ് നേടിയാണ് ദീപ സ്വര്‍ണ്ണമെഡല്‍ സ്വന്തമാക്കിയത്.

വേള്‍ഡ് ചാലഞ്ച് കപ്പിലെ ദിപയുടെ ആദ്യ കിരീടമാണിത്. 11.850 പോയന്റോടെ മൂന്നാമതായാണ് ദിപ ഫൈനലിന് യോഗ്യത നേടിയത്.

റിയോ ഒളിംപിക്‌സിന് ശേഷം പരിക്കിന്റെ പിടിയിലായ ദിപ കാല്‍മുട്ടിന് ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു.

ALSO READ: ഉപ്പും മുളകിലെയും നീലുവായി നിഷ തന്നെ തുടരുമെന്ന് ഫ്‌ളവേഴ്‌സ് ചാനല്‍; സംവിധായകനെതിരായ ആരോപണത്തില്‍ മൗനം

ഗോള്‍ഡ് കോസ്റ്റില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കാനിരുന്നുവെങ്കിലും പരിക്ക് ഭേദമാകാത്തതിനാല്‍ അവസാന നിമിഷം പിന്‍മാറുകയായിരുന്നു.

റിയോ ഒളിംപിക്‌സ് ജിംനാസ്റ്റിക്‌സില്‍ നാലാം സ്ഥാനം നേടിയതോടെയാണ് ദിപാ രാജ്യത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുന്നത്.

വരാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസിലും ദിപാ കര്‍മകര്‍ ഇന്ത്യയ്ക്കായി മത്സരിക്കുന്നുണ്ട്.