'കോണ്‍ഗ്രസിന് 70 വര്‍ഷം കൊണ്ട് സാധിക്കാത്തത് മോദി ഇതാ ചെയ്തു കാണിച്ചു'; ഇന്ധന വിലവര്‍ധനവില്‍ ധ്രുവ് റാഠി
Fuel Price
'കോണ്‍ഗ്രസിന് 70 വര്‍ഷം കൊണ്ട് സാധിക്കാത്തത് മോദി ഇതാ ചെയ്തു കാണിച്ചു'; ഇന്ധന വിലവര്‍ധനവില്‍ ധ്രുവ് റാഠി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 19th February 2021, 6:56 pm

മുംബൈ: ഇന്ധനവില വര്‍ധനവില്‍ കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി യൂട്യൂബര്‍ ധ്രുവ് റാഠി. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കഴിഞ്ഞ 70 വര്‍ഷങ്ങള്‍ കൊണ്ട് കോണ്‍ഗ്രസിന് സാധിക്കാത്ത കാര്യം നരേന്ദ്രമോദി നടപ്പിലാക്കിയിരിക്കുന്നുവെന്നാണ് ധ്രുവ് പറഞ്ഞത്. മധ്യപ്രദേശിലും രാജസ്ഥാനിലും പെട്രോള്‍ വില 100 ലേക്കെത്തിയ സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

രാജസ്ഥാനിലും മധ്യപ്രദേശിലും പെട്രോള്‍വില 100 കടന്നു. കഴിഞ്ഞ 70 വര്‍ഷത്തിനിടെ കോണ്‍ഗ്രസിന് സാധിക്കാത്ത കാര്യം മോദിജി നേടിയിരിക്കുകയാണ്, ധ്രുവ് ട്വിറ്ററിലെഴുതി.

അതേസമയം തുടര്‍ച്ചയായ പന്ത്രണ്ടാമത്തെ ദിവസവും ഇന്ധനവില കൂടിയിരിക്കുകയാണ്. പെട്രോള്‍ ലിറ്ററിന് 31 പൈസയും ഡീസല്‍ ലിറ്ററിന് 34 പൈസയുമാണ് കൂട്ടിയത്.

 

അതേസമയം ഇന്ധനവില കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ പച്ചക്കറി വിലയും കൂട്ടേണ്ടി വരുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. നിലവില്‍ ചെറിയ ഉള്ളിയുടെ വില കിലോയ്ക്ക് നൂറു രൂപയ്ക്ക് മുകളിലാണ്.

ദിനം പ്രതി ഇന്ധന വില കുതിച്ചുയരുന്നത് തങ്ങളുടെ നിലനില്‍പ്പ് തന്നെ അവതാളത്തിലാക്കുകയാണെന്ന് പച്ചക്കറി കച്ചവടക്കാര്‍ പറയുന്നു.

ഇന്ധന വിലവര്‍ദ്ധനവിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നു വരുന്നത്. യു.പി.എ സര്‍ക്കാരിന്റെ ഭരണകാലത്ത് ഇന്ധനവില വര്‍ധനവിനെതിരെ ബി.ജെ.പിയുടെയും നരേന്ദ്ര മോദിയുടെയും നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങളുടെയും ഓണ്‍ലൈന്‍ ക്യാംപെയ്നുകളുടെയും ചിത്രങ്ങള്‍ പങ്കുവെച്ചു കൊണ്ടാണ് പലരും വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ദ്ധന നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധനവിനും ഇടയാക്കിയിട്ടുണ്ട്.

കോര്‍പ്പറേറ്റുകളെ സഹായിക്കാനാണ് കേന്ദ്രം ഇന്ധന വില തുടര്‍ച്ചയായി കൂട്ടുന്നത് എന്ന് പ്രതിപക്ഷം വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. ലോകത്ത് ഇന്ധനത്തിന് ഏറ്റവും കൂടുതല്‍ നികുതി ഈടാക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Dhruv Rathee On Twitter About Fuel Price Hikes