സൗത്ത് ഇന്ത്യയിലെ മികച്ച നടിമാരില്‍ ഒരാളാണ് ദേവയാനി. ബംഗാളി സിനിമകളിലൂടെയാണ് കരിയര്‍ ആരംഭിച്ചതെങ്കിലും കിന്നരിപ്പുഴയോരം എന്ന ചിത്രത്തിലൂടെയാണ് ദേവയാനി മലയാളികള്‍ക്ക് പ്രിയങ്കരിയായത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ ദേവയാനി തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. രണ്ട് വട്ടം തമിഴ്നാട് സര്‍ക്കാരിന്റെ സംസ്ഥാന അവാര്‍ഡിനും ദേവയാനി അര്‍ഹയായി.
തമിഴ് സൂപ്പര്‍താരം അജിത് കുമാറിനെക്കുറിച്ച് സംസാരിക്കുകയാണ് ദേവയാനി. അജിത്തിനെ ആദ്യമായി കണ്ടത് ഊട്ടിയില്‍ വെച്ചായിരുന്നെന്ന് ദേവയാനി പറഞ്ഞു. കല്ലൂരി വാസല്‍ എന്ന സിനിമയുടെ ഷൂട്ടിനായിരുന്നു താന്‍ അവിടെയെത്തിയതെന്നും ആ സെറ്റിലേക്ക് അജിത് വന്നെന്നും ദേവയാനി കൂട്ടിച്ചേര്‍ത്തു. ആദ്യ കാഴ്ചയില്‍ തന്നെ എന്തോ ഒരു അട്രാക്ഷന്‍ അജിത്തില്‍ ഉണ്ടായിരുന്നെന്ന് ദേവയാനി പറഞ്ഞു.
പിന്നീട് അജിത് തന്നോട് സംസാരിച്ചെന്നും ഒരുപാട് കാര്യത്തെക്കുറിച്ച് അറിവുള്ളയാളാണെന്ന് മനസിലായെന്നും ദേവയാനി കൂട്ടിച്ചേര്‍ത്തു. ഹിന്ദിയിലും ഇംഗ്ലീഷിലുമൊക്കെ തന്നോട് സംസാരിച്ചെന്നും ദേവയാനി പറയുന്നു. ബൈക്കുകളെക്കുറിച്ചും കാറുകളെക്കുറിച്ചുമൊക്കെ അജിത് ഒരുപാട് സംസാരിച്ചെന്നും ദേവയാനി കൂട്ടിച്ചേര്‍ത്തു.
ക്യൂട്ട് ബോയ് ഇമേജായിരുന്നു അജിത്തിന് അന്ന് ഉണ്ടായിരുന്നെന്നും ഇന്നും ആ ഇമേജ് അദ്ദേഹം കൈവിട്ടിട്ടില്ലെന്നും ദേവയാനി പറഞ്ഞു. തങ്ങള്‍ ഒന്നിച്ച കാതല്‍ കോട്ടൈ എന്ന സിനിമ തമിഴില്‍ വലിയ ഹിറ്റായിരുന്നെന്നും ഇന്നും ആളുകള്‍ ആ സിനിമയെക്കുറിച്ച് സംസാരിക്കാറുണ്ടെന്നും ദേവയാനി പറയുന്നു. സിനി ഉലകത്തോട് സംസാരിക്കുകയായിരുന്നു ദേവയാനി.
‘അജിത്തിനെ ആദ്യമായി കാണുന്നത് ഊട്ടിയില്‍ വെച്ചാണ്. കല്ലൂരി വാസലിന്റെ ഷൂട്ട് അവിടെ വെച്ചായിരുന്നു നടന്നത്. സെറ്റിലേക്ക് അജിത് വന്നപ്പോള്‍ തന്നെ ശ്രദ്ധിച്ചിരുന്നു. എന്തോ ഒരു അട്രാക്ഷന്‍ അയാള്‍ക്ക് ഉണ്ടെന്ന് മനസിലായി. പിന്നീട് ഞങ്ങള്‍ തമ്മില്‍ ഒരുപാട് നേരം സംസാരിച്ചു. ബൈക്കിനെക്കുറിച്ചും കാറിനെക്കുറിച്ചുമൊക്കെയാണ് അജിത് കൂടുതലും സംസാരിച്ചത്.
പല കാര്യത്തിലും അയാള്‍ക്ക് നല്ല അറിവുണ്ടെന്ന് മനസിലായി. ഹിന്ദിയിലും ഇംഗ്ലീഷിലുമൊക്കെയാണ് എന്നോട് സംസാരിച്ചത്. ‘ആള് ചില്ലറക്കാരനല്ലല്ലോ’ എന്നായിരുന്നു ഞാന്‍ ആ സമയത്ത് ചിന്തിച്ചത്. എന്താ പറയുക, ഒരു ക്യൂട്ട് ബോയ് ഇമേജായിരുന്നു ആ സമയത്ത് അജിത്തിന് ഉണ്ടായിരുന്നത്. ഇന്നും അയാള്‍ അതുപോലെയൊക്കെയാണ്,’ ദേവയാനി പറഞ്ഞു.
Content Highlight: Devayani about the first meeting with Ajith Kumar