വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ വടക്കുപുറത്ത് പാട്ടിന്റെ ഭാഗമായ എതിരേല്‍പ്പിന്, ജാതി തിരിച്ചുള്ള വിളക്കെടുപ്പ് ഒഴിവാക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. വൈക്കം സത്യാഗ്രഹത്തിന് നൂറ് വര്‍ഷം തികയുന്ന അവസരത്തിലാണ് ഈ സുപ്രധാന തീരുമാനം.
12 വര്‍ഷത്തിലൊരിക്കലാണ് വൈക്കം ക്ഷേത്രത്തില്‍ വടക്കുംപുറത്ത് പാട്ടിന്റെ എതിരേല്‍പ്പ് നടക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ വരെ വിവിധ ജാതികളിപ്പെട്ടവര്‍ വെവ്വേറയായാണ് ഈ എതിരേല്‍പ്പ് നടത്തിയിരുന്നത്.
എന്നാല്‍ പിന്നീട് ജാതി തിരിച്ചുള്ള എതിരേല്‍പ്പ് ഒഴിവാക്കി എല്ലാവരും ഒരുമിച്ച് ദേശ എതിരേല്‍പ്പ് നടത്താന്‍ തീരുമാനിച്ചെങ്കിലും ഹൈക്കോടതി ഇടപെടു. ഇക്കാര്യം തീരുമാനിക്കാന്‍ താത്കാലിക ചുമതലയുള്ള വടക്കുപുറത്ത് കമ്മിറ്റിക്ക് അധികാരമില്ലെന്ന് വ്യക്തമാക്കിയ കോടതി തീരുമാനം ദേവസ്വം ബോര്‍ഡിന് വിട്ടു.
തുടര്‍ന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. പി.എസ്. പ്രശാന്ത് വൈക്കത്തെ സാമുദായിക സംഘടകളുടെ ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയിലാണ് പുതിയ തീരുമാനം കൈക്കൊണ്ടത്.
ഏപ്രില്‍ രണ്ടിനാണ് വടക്കുപുറത്തു പാട്ട് തുടങ്ങുന്നത്. ഈ ചടങ്ങില്‍ സ്ത്രീകള്‍ വടക്കേനടയിലെ കൊച്ചാലുംചുവട് ന്നിധിയില്‍നിന്നും കൊടുങ്ങല്ലൂരമ്മയെ കുത്തുവിളക്കുമായി ക്ഷേത്രത്തിലേക്കാനയിക്കും.
ജാതി തിരിച്ചുള്ള വേര്‍തിരിവ് എടുത്തുമാറ്റിയതിനാല്‍ ഈ വര്‍ഷം കൂടുതല്‍ ഭക്തര്‍ ചടങ്ങിനെത്തിച്ചേരും. അതിനാല്‍ തിരക്ക് നിയന്ത്രിക്കാന്‍ ഭക്തര്‍ പൊലീസിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ദേവസ്വം ബോര്‍ഡിന്റെ നിര്‍ദേശമുണ്ട്.
Content Highlight: Devaswom Board eliminates caste discrimination in vilakkedupp ritual at Vaikom temple; Now all devotees can part of it