കോപ്പന്‍ഹേഗന്‍: ക്രിസ്റ്റ്യന്‍ എറിക്‌സന് മൈതാനത്ത് കുഴഞ്ഞ് വീണതിനുള്ള കാരണം ഹൃദയാഘാതമെന്ന് സ്ഥരീകരിച്ച് ടീം ഡോക്ടര്‍. ബി.ബി.സി. സപോര്‍ട്ട് ആണ് ടീം ഡോക്ടര്‍ ബോസെനെ ഉദ്ധരിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
മെഡിക്കല്‍ ടീമിന്റെയും മറ്റ് സ്റ്റാഫുകളുടെയും സഹകരണത്തോടെ എറിക്‌സനെ വേഗത്തില്‍ തിരിച്ചുകൊണ്ടുവരാന്‍ കഴിഞ്ഞെന്നും ബോസെന്‍ പറഞ്ഞു.
‘അദ്ദേഹം പോയി എന്ന് ഞങ്ങള്‍ അശങ്കപ്പെട്ടുപോയ നിമിഷമായിരുന്നു അത്. കുഴഞ്ഞുവീണ ഉടനെ ഞാന്‍ അടുത്ത് ചെന്നപ്പോള്‍ അവന്‍
ശ്വസിക്കുന്നുണ്ടായിരുന്നു. എനിക്ക് ഒരു പള്‍സ് അനുഭവപ്പെടുകയും ചെയ്തു.
അതോടെ ഞങ്ങള്‍ അദ്ദേഹത്തിന് സി.പി.ആര്‍. നല്‍കുകയായിരുന്നു. ഇതുവരെ നടത്തിയ ചികിത്സയില്‍ അദ്ദേഹം തിരിച്ചുവന്നികരിക്കുകയാണ്. എറിക്‌സന് സംഭവിച്ചത് ഹൃദയാഘാതമായിരുന്നു,’ ബോസെന്‍ പറഞ്ഞു.
അതേസമയം, എറിക്‌സന്റെ ആരോഗ്യനിലയില്‍ മികച്ച പുരോഗതിയുണ്ടെന്നും അദ്ദേഹം ദേശീയ ടീമിലെ സഹതാരങ്ങള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും സന്ദേശം അയച്ചതായും അധികൃതര്‍ അറിയിച്ചു.
യൂറോകപ്പില്‍ ഫിന്‍ലന്‍ഡിനെതിരായ മത്സരത്തിനിടെയാണ് ഡെന്‍മാര്‍ക്ക് താരം ക്രിസ്റ്റ്യന്‍ എറിക്‌സന്‍ കുഴഞ്ഞ് വീണത്. മത്സരത്തിന്റെ ആദ്യ പകുതിയിലായിരുന്നു സംഭവം.
ഫിന്‍ലന്‍ഡ് ബോക്‌സിന് സമീപം സഹതാരത്തില്‍നിന്ന് ത്രോ സ്വീകരിച്ചതിന് തൊട്ടുപിന്നാലെ ഇരുപത്തൊന്‍പതുകാരനായ എറിക്‌സന്‍ തളര്‍ന്നുവീഴുകയായിരുന്നു. ഇതോടെ ഗ്രൂപ്പ് ബിയിലെ ഡെന്‍മാര്‍ക്ക്- ഫിന്‍ലന്‍ഡ് മത്സരം നിര്‍ത്തിവെച്ചിരുന്നു. പിന്നീട് 2 മണിക്കൂറിന് ശേഷമാണ് മത്സരം പുനരാരംഭിച്ചത്.