ന്യൂദല്‍ഹി: 5 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വായു മലിനീകരണമാണ് ഈ വര്‍ഷത്തെ ദീപാവലിയിലുണ്ടായതെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ദീപാവലി ദിനത്തില്‍ ദല്‍ഹിയുടെ വായുമലിനീകരണം രൂക്ഷമാണെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ടു വന്നതിന് പിന്നാലെയാണ് കെജ്‌രിവാളിന്റെ പ്രതികരണം.
ദല്‍ഹിയില്‍ നടന്ന പത്ര സമ്മേളനത്തിലായിരുന്നു കെജ്‌രിവാളിന്റെ പ്രതികരണം.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘ ഇന്നവെ 8.30 രാത്രി വരെ ഞാന്‍ വളരെ സന്തോഷവാനായിരുന്നു. എന്നാല്‍ അതിനു ശേഷം കുറച്ചു പടക്കങ്ങള്‍ പൊട്ടിക്കുന്നതിന്റെ ശബ്ദം കേട്ടിട്ടുണ്ട്. എന്നിരുന്നാലും കഴിഞ്ഞ 5 വര്‍ഷങ്ങളെ താരതമ്യം ചെയ്തു നോക്കുമ്പോള്‍ ഈ വര്‍ഷത്തെ ദല്‍ഹിയിലെ മലിനീകരണ തോത് വളരെ കുറവാണ്’ – കെജ്‌രിവാള്‍ പറഞ്ഞു. അയല്‍ നഗരങ്ങളായ ഖാസിബാദ് , ഗുരുഗ്രാം, ഫരീദാബാദ് എന്നിവിടങ്ങളിലെ ആഘോഷങ്ങളിലുണ്ടായ വായു മലിനീകരണം ദല്‍ഹി നഗരത്തെ ബാധിച്ചുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.