സ്ത്രീ ക്ഷേമത്തിലൂന്നിയ തെരഞ്ഞെടുപ്പ് പ്രചാരണം; വനിതകളില്ലാതെ ഇത്തവണയും കെജ്‌രിവാള്‍ മന്ത്രിസഭ
Delhi election 2020
സ്ത്രീ ക്ഷേമത്തിലൂന്നിയ തെരഞ്ഞെടുപ്പ് പ്രചാരണം; വനിതകളില്ലാതെ ഇത്തവണയും കെജ്‌രിവാള്‍ മന്ത്രിസഭ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 16th February 2020, 2:28 pm

ന്യൂദല്‍ഹി: ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ 70 ല്‍ 62 സീറ്റ് നേടിയാണ് ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയത്. ദല്‍ഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്രിവാള്‍ ഇന്നാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയത്. എന്നാല്‍ അരവിന്ദ് കെജ്‌രിവാളിന്റെ രണ്ടാം നിയമസഭയിലും ഒരു വനിത പോലുമില്ല. മത്സരിച്ചതില്‍ പാര്‍ട്ടിയുടെ 8 വനിതാ സ്ഥാനാര്‍ത്ഥികളും വിജയിച്ചിരുന്നു.

അതിഷി മര്‍ലേന, രാഖി ബിര്‍ല, രാജ് കുമാരി ദില്ലണ്‍, ദന്‍വാദി ചന്ദേവാല, പാര്‍മിള ടോക്കാസ്, ഭവ്‌ന ഗോര്‍ ബന്ധന കുമാരി എന്നിവരാണ് വിജയിച്ച സ്ഥാനാര്‍ത്ഥികള്‍.

ദല്‍ഹി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സ്ത്രീ ക്ഷേമത്തിലൂന്നിയാണ് കെജ്രിവാള്‍ പ്രചാരണം നടത്തിയതെങ്കിലും കഴിഞ്ഞ തവണത്തേതിന് സമാനമായി ഇത്തവണയും മന്ത്രിസഭയില്‍ സ്ത്രീകളാരുമില്ല.

ഇത്തവണ ആംആദ്മി 9 വനിത സ്ഥാനാര്‍ത്ഥികളെയായിരുന്നു മത്സരിപ്പിച്ചത്. 2015 ല്‍ പാര്‍ട്ടി എട്ട് വനിതകളെയായിരുന്നു മത്സരിപ്പിച്ചത്. മുഴുവന്‍ പേരും വിജയിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ മന്ത്രിസഭയിലെ മന്ത്രിമാര്‍ തന്നെയാണ് ഇത്തവണയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. വകുപ്പുകള്‍ വ്യക്തമല്ലെങ്കിലും മനീഷ് സിസോദിയ, സത്യേന്ദ്യര്‍ ജയിന്‍, ഗോപാല്‍ റായ്, ഇമ്രാന് ഹുസൈന്‍, രാജേന്ദ്ര പാല്‍ ഗൗതം, കൈലാഷ് ഗെഹ്ലോട്ട് എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ