ഫിറോസ്ഷാ കോട്‌ല: ഐ.പി.എല്ലില്‍ ഏറ്റവും അവസാനപടിയില്‍ സീസണ്‍ അവസാനിപ്പിക്കേണ്ടി വന്ന ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ടീമില്‍ കലാപം. ടീമിലെ മുതിര്‍ന്ന താരങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പരിശീലകനും ഓസ്‌ട്രേലിയന്‍ ബാറ്റിംഗ് ഇതിഹാസവുമായ റിക്കി പോണ്ടിംഗ് തന്നെയാണ് രംഗത്തെത്തിയിരിക്കുന്നത്.
ഇന്ത്യന്‍ യുവതാരങ്ങളായ റിഷഭ് പന്തും ശ്രേയസ് അയ്യരും മികച്ച പ്രകടനമാണ് സീസണില്‍ കാഴ്ചവെച്ചതെന്നും എന്നാല്‍ മറ്റ് ബാറ്റ്‌സ്മാന്‍മാര്‍ ഉത്തരവാദിത്വം മറന്നുവെന്നും പോണ്ടിംഗ് പറഞ്ഞു. അവസാനത്തെ രണ്ട് മത്സരങ്ങളിലെ വിജയം മുന്‍നിര ടീമുകള്‍ക്ക് ഭീഷണിയുയര്‍ത്തിയെന്നും പോണ്ടിംഗ് കൂട്ടിച്ചേര്‍ത്തു.
” മാക്‌സ് വെല്ലിനെ ഏറെ പ്രതീക്ഷയോടെയാണ് ടീമിലെടുത്തത്. എന്നാല്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് അദ്ദേഹം പുറത്തെടുത്തത്. ആദ്യമത്സരങ്ങളില്‍ തന്നെ വ്യക്തിപരമായ കാരണങ്ങളാല്‍ മാക്‌സ് വെല്‍ കളിക്കാനിറങ്ങിയില്ല. അദ്ദേഹത്തെ നാലാം നമ്പര്‍ ബാറ്റ്‌സ്മാനാക്കിയാണ് ടീമിലെടുത്തിരുന്നത്.”
ഡല്‍ഹിയുടെ ആദ്യ മത്സരത്തില്‍ മാക്‌സ് വെല്‍ പങ്കെടുത്തിരുന്നില്ല. ഓസീസ് ടീമിലെ സഹതാരം ആരോണ്‍ ഫിഞ്ചിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി താരം നാട്ടിലേക്ക് പോയിരുന്നു. എന്നാല്‍ മാക്‌സ് വെല്ലിന്റെ സ്ഥാനത്തിറങ്ങിയ റിഷഭ് പന്ത് മികച്ച പ്രകടനാണ് പുറത്തെടുത്തത്. എന്നാല്‍ അദ്ദേഹം കാണിച്ച ഉത്തരവാദിത്വം ടീമിലെ സീനിയര്‍ താരങ്ങള്‍ കാണിച്ചില്ല.
നിലവില്‍ ഈ സീസണിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമതാണ് റിഷഭ്. 14 കളികളില്‍ നിന്നായി 684 റണ്‍സാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ റിഷഭ് സ്വന്തമാക്കിയത്.
WATCH THIS VIDEO: