Advertisement
Cricket
ഏഷ്യാ കപ്പില്‍ ഇവനെ എന്തായാലും കളിപ്പിക്കണം;ടീമിന്റെ ലക്കി ചാമാണ് അദ്ദേഹം
സ്പോര്‍ട്സ് ഡെസ്‌ക്
2022 Aug 15, 12:32 pm
Monday, 15th August 2022, 6:02 pm

 

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ എക്കാലവും ഒരു ഭാഗ്യതാരം കാണും. ഒരു കാലത്ത് മലയാളി താരമായ ശ്രീശാന്ത്, യൂസൂഫ് പത്താന്‍ രോഹിത് ശര്‍മ എന്നിവരെല്ലാം ടീമിന്റെ ലക്കി ചാം എന്നറിയപ്പെട്ടിരുന്ന താരങ്ങളായിരുന്നു.

എന്നാല്‍ ഇന്ത്യന്‍ ടീമിലെ നിലവിലെ ലക്കി ചാം ഉറപ്പായിട്ടും ഓള്‍ റൗണ്ടര്‍ താരമായ ദീപക് ഹൂഡയാണ്. അദ്ദേഹം കളിച്ച ഒരു മത്സരത്തില്‍ പോലും ഇന്ത്യ തോറ്റിട്ടില്ല.

ഹൂഡ ഇറങ്ങിയ മത്സരത്തില്‍ മികച്ച വിജയ സ്ട്രീക്കാണ് ഇന്ത്യന്‍ ടീമിനുള്ളത്. ഈ മാസം അവസാനം കളിക്കാനൊരുങ്ങുന്ന ഏഷ്യാ കപ്പില്‍ മികച്ച പ്രകടനം നടത്താനായിരിക്കും ഹൂഡയും ടീം ഇന്ത്യയും ശ്രമിക്കുന്നത്.

അഞ്ച് ഏകദിനങ്ങളും ഒമ്പത് ടി-20 മത്സരങ്ങളുമടക്കം ഹൂഡ ഇന്ത്യക്കായി 14 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. എന്നാല്‍ ഇതില്‍ ഒന്നില്‍ പോലും ഇന്ത്യ തോല്‍വി അറിഞ്ഞിട്ടില്ല. ഈ വര്‍ഷം തന്നെയാണ് അദ്ദേഹം ക്രിക്കറ്റില്‍ അരങ്ങേറിയത്. അയര്‍ലന്‍ഡിനെതിരെയുള്ള പരമ്പരയില്‍ മാന്‍ ഓഫ് ദി സീരീസാകാനും അദ്ദേഹത്തിന് സാധിച്ചിരുന്നു.

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ശ്രേയസ് അയ്യരിന് പകരം ടീമിലിടം നേടാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. തന്റെ ബൗളിങ് കൂടെ ആകുമ്പോള്‍ ടീമിന് ബാലന്‍സ് നല്‍കാന്‍ അദ്ദേഹത്തിന് സാധിക്കും,

ഏഷ്യാ കപ്പിന് മുന്നോടിയായി നടക്കുന്ന സിംബാബ്‌വേ പരമ്പര കളിക്കാന്‍ ഒരുങ്ങുകയാണ് താരമിപ്പോള്‍.

Content Highlight: Deepak Hooda is Lucky charm of Indian cricket team