Asia Cup
ഇന്ത്യ-പാക് മത്സരം കാണാന്‍ ദാവൂദ് ഇബ്രാഹിം എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്; ആറ് രാജ്യങ്ങളിലെ ഇന്റലിജന്‍സ് സംഘം ദുബായില്‍
സ്പോര്‍ട്സ് ഡെസ്‌ക്
2018 Sep 19, 07:40 am
Wednesday, 19th September 2018, 1:10 pm

അബുദാബി: ഏഷ്യാകപ്പില്‍ ഇന്ത്യ-പാകിസ്താന്‍ മത്സരത്തിന് സാക്ഷ്യം വഹിക്കാന്‍ പിടികിട്ടാപ്പുള്ളി ദാവൂദ് ഇബ്രാഹിമും അനുനായികളും വന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ആറ് ഇന്റലിജന്‍സ് ഏജന്‍സികള്‍ ഗ്രൗണ്ടില്‍ നിരീക്ഷണത്തിനായി ഉണ്ടാകുമെന്ന് ഡി.എന്‍.എ റിപ്പോര്‍ട്ട് ചെയ്യുന്നു.

ദാവൂദിന്റെ ഡി കമ്പനിയിലെ രണ്ട് തലവന്‍മാരും കളി കാണാനെത്തുമെന്നാണ് റിപ്പോര്‍ട്ട്. മുംബൈയിലെയും കറാച്ചിയിലെയും ഡി കമ്പനിയിലെ കണ്ണികളും ദുബായിലെത്തിയതായാണ് വിവരം.

ALSO READ: 1983 ന് ശേഷമുള്ള ഏറ്റവും മികച്ച ഏകദിന ടീം എന്ന ശാസ്ത്രിയുടെ കമന്റ് വന്നോ; ഹോങ്കോംഗിനെതിരായ നിറംമങ്ങിയ ജയത്തില്‍ ടീം ഇന്ത്യയെ പരിഹസിച്ച് ആരാധകര്‍

ഇന്ത്യയെ കൂടാതെ യു.കെ, യു.എസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങളിലെ ഇന്റലിജന്‍സ് സംഘവും ദുബായിലെത്തിയിട്ടുണ്ട്.

ഇന്ന് വൈകീട്ട് അഞ്ചിന് ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ-പാക് പോരാട്ടം. 12 തവണ ഏഷ്യാകപ്പ് വേദിയില്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ആറുതവണയാണ് ഇന്ത്യ ജയം നേടിയത്. അഞ്ചു വട്ടം പാകിസ്താനും.

WATCH THIS VIDEO: