ഒരുത്തന്‍ പരിക്കില്‍ നിന്ന് വന്നതെ ഉള്ളൂ...അപ്പോഴേക്കും അടുത്തത്; ഐ.പി.എല്ലിന് അവന്‍ ഉണ്ടാകുമോ?
Sports News
ഒരുത്തന്‍ പരിക്കില്‍ നിന്ന് വന്നതെ ഉള്ളൂ...അപ്പോഴേക്കും അടുത്തത്; ഐ.പി.എല്ലിന് അവന്‍ ഉണ്ടാകുമോ?
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 24th February 2024, 11:36 am

ന്യൂസിലാന്‍ഡിനെതിരായ അവസാന ടി-20 25ന് ആരംഭിക്കും. ആദ്യത്തെ രണ്ട് മത്സരങ്ങളിലും ഓസ്‌ട്രേലിയയാണ് ആധിപത്യം തുടരുന്നത്. ഓസ്ട്രേലിയ 72 റണ്‍സിന് രണ്ടാം മത്സരം വിജയിച്ചത്. എന്നാല്‍ നാണക്കേടില്‍ നിന്നും കരകയറാന്‍ ഒരു വിജയം സ്വന്തമാക്കുക എന്നതാണ് കിവീസിന്റെ ലക്ഷ്യം.

എന്നാല്‍ ഓസീസിന്റെ സ്റ്റാര്‍ ബാറ്റര്‍ ഡോവിഡ് വാര്‍ണര്‍ പരിക്കിനെ തുടര്‍ന്ന് അടുത്ത മത്സരം കളിക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതേതുടര്‍ന്ന് രണ്ടാം ടി-20യില്‍ വാര്‍ണര്‍ കളിച്ചില്ല. ഡേവിഡിന് വിശ്രമം അനുവദിച്ചതായി ടീം അധികൃതര്‍ പറഞ്ഞിട്ടുണ്ട്.

എന്നാല്‍ പരിക്കില്‍ നിന്ന് സുഖം പ്രാപിക്കാന്‍ അദ്ദേഹത്തിന് ഒരു ചെറിയ കാലയളവ് ആവശ്യമാണ്. ഐ.പി.എല്ലില്‍ ദല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടിയാണ് താരം കളിക്കുന്നത്. എന്നാല്‍ ദല്‍ഹിക്ക് വേണ്ടി വാര്‍ണര്‍ക്ക് കളിക്കാന്‍ സാധിക്കുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ ആരാധകര്‍ക്ക്.

2022ല്‍ വാഹനാപകടത്തില്‍ പരിക്ക് പറ്റിയ ദല്‍ഹി ക്യാപ്റ്റന്‍ റിഷബ് പന്ത് പരിക്കില്‍ നിന്നും തിരിച്ചുവരുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ 2024ലില്‍ വെസ്റ്റ് ഇന്‍ഡീസിലും യു.എസ്.എയിലും നടക്കുന്ന ടി-20 ലോകകപ്പിലും ഐ.പി.എല്ലിലും വാര്‍ണര്‍ ഉണ്ടാകുമെന്ന് പ്രതീക്ഷയുണ്ട്. എന്നാല്‍ കിവീസിനെതിരായ ടെസ്റ്റില്‍ താരം കളിക്കുമോ എന്നതില്‍ വ്യക്തതയില്ല. ഫെബ്രുവരി 29നാണ് മത്സരം ആരംഭിക്കുന്നത്.

അതേസമയം, രണ്ടാം ടി-20യില്‍ വിക്കറ്റ് കീപ്പിങ്ങിനിടെ തള്ളവിരലിന് പരിക്കേറ്റ ഡെവണ്‍ കോണ്‍വേ ഇല്ലാതെയാണ് ന്യൂസിലന്‍ഡ് ഇറങ്ങുന്നത്.

 

ഓസ്ട്രേലിയ ടി-20 ടീം: മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), പാറ്റ് കമ്മിന്‍സ്, ടിം ഡേവിഡ്, നഥാന്‍ എല്ലിസ്, ജോഷ് ഹേസില്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, സ്‌പെന്‍സര്‍ ജോണ്‍സണ്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, മാറ്റ് ഷോര്‍ട്ട്, സ്റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, മാത്യു വെയ്ഡ്, ആദം സാംപ

ന്യൂസിലന്‍ഡ് ടി-20 ടീം: ഫിന്‍ അലന്‍, ടിം സെയ്ഫര്‍ട്ട്, റാച്ചിന്‍ രവീന്ദ്ര, ഗ്ലെന്‍ ഫിലിപ്സ്, മാര്‍ക്ക് ചാപ്മാന്‍, ജോഷ് ക്ലാര്‍ക്സണ്‍, മിച്ചല്‍ സാന്റ്നര്‍ (ക്യാപ്റ്റന്‍), മാറ്റ് ഹെന്റി, ഇഷ് സോധി, ലോക്കി ഫെര്‍ഗൂസണ്‍, ടിം സൗത്തി, ആദം മില്‍നെ, ജാക്കോബ്റ്റ് ബോള്‍ട്ട്

 

Content highlight: David Warner is injured