റൈഫിള്‍ ക്ലബ്; കണ്ണടക്കാതെ എല്ലാവരും മാസില്‍ നില്‍ക്കും, ഫയറ് ചെയ്യുമ്പോള്‍ ഞെട്ടും; അതൊരു ചലഞ്ചായിരുന്നു: ദര്‍ശന രാജേന്ദ്രന്‍
Entertainment
റൈഫിള്‍ ക്ലബ്; കണ്ണടക്കാതെ എല്ലാവരും മാസില്‍ നില്‍ക്കും, ഫയറ് ചെയ്യുമ്പോള്‍ ഞെട്ടും; അതൊരു ചലഞ്ചായിരുന്നു: ദര്‍ശന രാജേന്ദ്രന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 20th December 2024, 3:32 pm

വിജയരാഘവന്‍, വാണി വിശ്വനാഥ്, ദിലീഷ് പോത്തന്‍, അനുരാഗ് കശ്യപ്, ഹനുമാന്‍കൈന്‍ഡ്, പൊന്നമ്മ ബാബു, ഉണ്ണിമായ പ്രസാദ്, ദര്‍ശന രാജേന്ദ്രന്‍, സുരഭി ലക്ഷ്മി തുടങ്ങിയ മികച്ച താരനിര ഒന്നിച്ച ചിത്രമാണ് റൈഫിള്‍ ക്ലബ്.

ആഷിഖ് അബുവിന്റെ സംവിധാനത്തില്‍ എത്തിയ ഈ ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിന് കഥ എഴുതിയത് ശ്യാം പുഷ്‌കരന്‍, ദിലീഷ് കരുണാകരന്‍, സുഹാസ് എന്നിവര്‍ ചേര്‍ന്നായിരുന്നു.

സിനിമയില്‍ കുഞ്ഞുമോള്‍ എന്ന കഥാപാത്രമായി എത്തിയത് ദര്‍ശന രാജേന്ദ്രന്‍ ആയിരുന്നു. ദര്‍ശനക്കും മറ്റുള്ള അഭിനേതാക്കള്‍ക്കും വലിയ ഭാരമുള്ള തോക്കുകള്‍ കൊണ്ട് വെടിവെക്കുന്ന സീനുകള്‍ ഉണ്ടായിരുന്നു. റൈഫില്‍ ക്ലബില്‍ തോക്ക് പിടിച്ച് അഭിനയിക്കുമ്പോള്‍ ഒരു കാര്യത്തില്‍ മാത്രമായിരുന്നു പ്രയാസമുണ്ടായിരുന്നതെന്ന് പറയുകയാണ് ദര്‍ശന.

സ്റ്റൈലിലാണ് സിനിമയുടെ എല്ലാ പരിപാടിയും കിടക്കുന്നതെന്നും അതുകൊണ്ട് ഫയറ് ചെയ്യുമ്പോള്‍ കണ്ണടക്കാന്‍ പാടില്ലായിരുന്നെന്നും നടി പറയുന്നു. എന്നാല്‍ ഫയറ് ചെയ്യുന്ന സമയത്ത് തോക്കിനുള്ളില്‍ നിന്ന് ഒരു വസ്തു പൊട്ടുമെന്നും അത് തെറിച്ച് മുഖത്തൊക്കെ ചെറിയ സ്‌ക്രാച്ച് വന്നുവെന്നും ദര്‍ശന കൂട്ടിച്ചേര്‍ത്തു.

മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി. എല്ലാവരും വലിയ മാസിലൊക്കെയാകും നില്‍ക്കുന്നതെന്നും എന്നാല്‍ ഫയറ് ചെയ്യുമ്പോള്‍ ഞെട്ടിപോകുമെന്നും ഞെട്ടാതിരിക്കുക എന്നതായിരുന്നു ഏറ്റവും വലിയ ചലഞ്ചെന്നും ദര്‍ശന രാജേന്ദ്രന്‍ പറഞ്ഞു.

‘റൈഫില്‍ ക്ലബില്‍ തോക്ക് പിടിച്ച് അഭിനയിക്കുമ്പോള്‍ ഒരു കാര്യത്തില്‍ മാത്രമായിരുന്നു പ്രയാസമുണ്ടായിരുന്നത്. സ്റ്റൈലിലാണ് എല്ലാ പരിപാടിയും കിടക്കുന്നത്. അതുകൊണ്ട് തന്നെ കണ്ണടക്കാന്‍ പാടില്ലായിരുന്നു. എന്നാല്‍ നമ്മള്‍ ഫയറ് ചെയ്യുന്ന സമയത്ത് അതില്‍ നിന്ന് ഒരു സംഭവം പൊട്ടും. അതിന്റെ പേര് ഞാന്‍ മറന്നു.

അത് നമ്മുടെ നേരെ തെറിച്ച് മുഖത്തൊക്കെ ചെറിയ സ്‌ക്രാച്ച് വന്നിരുന്നു. അതുകൊണ്ട് ഫയറ് ചെയ്യുന്ന സമയത്ത് ഞെട്ടി പോകും. ഞെട്ടാതിരിക്കാന്‍ പറ്റില്ല. എല്ലാവരും വലിയ മാസിലൊക്കെയാകും നില്‍ക്കുന്നത് പക്ഷെ ഫയറ് ചെയ്യുമ്പോള്‍ ഞെട്ടിപോകും. ഞെട്ടാതിരിക്കുക എന്നതായിരുന്നു ഏറ്റവും വലിയ ചലഞ്ച്,’ ദര്‍ശന രാജേന്ദ്രന്‍ പറഞ്ഞു.

Content Highlight: Darshana Rajendran Talks About Rifle Club Movie Scene