ഹൈദരാബാദ്: അംബേദ്കർ ജയന്തി ദിനത്തിൽ ഹൈദരാബാദിലെ കാമറെഡ്ഡിയിൽ ദളിത് തൊഴിലാളിയെ അർദ്ധനഗ്നനാക്കി മർദിച്ച് പൊലീസ്.
അംബേദ്ക്കറുടെ അനുസ്മരണ ദിനമായ ഏപ്രിൽ 14 തിങ്കളാഴ്ച, ഫ്ലെക്സ് ബാനറുകൾ സ്ഥാപിക്കാൻ ശ്രമിച്ചതിനാണ് തെലങ്കാന പൊലീസ് ദളിത് തൊഴിലാളികളെ ആക്രമിച്ചത്. നിരവധി ദളിത് തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തു.
കാമറെഡ്ഡി ജില്ലയിലെ ലിംഗംപേട്ട് മണ്ഡലം ആസ്ഥാനത്താണ് ഭാരത് രാഷ്ട്ര സമിതി (ബി.ആർ.എസ്) അംഗങ്ങളെ നിഷ്കരുണം വാനിലേക്ക് വലിച്ചിഴച്ച സംഭവം നടന്നത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്ന ഒരു വീഡിയോയിൽ, അടിവസ്ത്രം മാത്രം ധരിച്ച ഒരു ദളിത് തൊഴിലാളിയെ പൊലീസ് വലിച്ചിഴക്കുന്നത് കാണിക്കുന്നു.
ലിംഗാംപേട്ട് പൊലീസ് സ്റ്റേഷനിൽ സേവനമനുഷ്ഠിക്കുന്ന കോൺസ്റ്റബിൾ രാജു സംഭവം സ്ഥിരീകരിച്ചു. ‘ചില ബി.ആർ.എസ് തൊഴിലാളികൾ ഫ്ലെക്സുകൾ സ്ഥാപിക്കാൻ ശ്രമിച്ചു. മണ്ഡലത്തിൽ ഇത് നിരോധിച്ചിരിക്കുന്നതിനാൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അത് അനുവദിച്ചില്ല. തുടർന്ന് തർക്കം ഉണ്ടായി. പൊട്ടിപ്പുറപ്പെട്ടു. തുടർന്ന് തൊഴിലാളികൾ അംബേദ്കർ ചൗരസ്തയിൽ കുത്തിയിരിപ്പ് സമരം നടത്തി. ഇത് ഗതാഗതം തടസപ്പെടുന്നതിന് കാരണമായി,’ പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു .
ബി.ആർ.എസ് ദളിത് പ്രവർത്തകരും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പാർട്ടി വർക്കിങ് പ്രസിഡന്റ് കെടി രാമറാവു (കെ.ടി.ആർ) കോൺഗ്രസ് സർക്കാരിനെ വിമർശിച്ചു.
Content Highlight: Dalit worker dragged half-naked by police in Kamareddy on Ambedkar Jayanti