തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ഫിന്‍ജാല്‍ ചുഴലിക്കാറ്റ് തുടരുന്ന സാഹചര്യത്തില്‍ കേരളത്തിലും ജാഗ്രത നിര്‍ദേശം. കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ നേരിയ ഇടത്തരം മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്.
ഡിസംബര്‍ 2, 3 തീയതികളില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഡിസംബര്‍ ഒന്ന് മുതല്‍ നാല് വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.
02/12/2024: ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് 03/12/2024: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്
യെല്ലോ അലേര്‍ട്ട്
01/12/2024: ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം 02/12/2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കണ്ണൂര്‍, കാസര്‍ഗോഡ് 03/12/2024: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് 04/12/2024: തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
തെക്കന്‍ കേരള തീരത്ത് ഇന്നും (30/11/2024), കേരള-കര്‍ണാടക തീരങ്ങളില്‍ 02/12/2024, 03/12/2024 എന്നീ തീയതികളിലും, ലക്ഷദ്വീപ് തീരങ്ങളില്‍ 02/12/2024 മുതല്‍ 04/12/2024 വരെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
30/11/2024: തെക്കന്‍ കേരള തീരത്ത് മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
02/12/2024-03/12/2024: കേരള-കര്‍ണാടക തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കുമാണ് സാധ്യത.
02/12/2024-04/12/2024 വരെ: ലക്ഷദ്വീപ് തീരങ്ങളിലും മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
നിലവില്‍ വടക്കന്‍ തമിഴ്‌നാട്, പുതുച്ചേരി, തെക്കന്‍ ആന്ധ്രാ തീരങ്ങളില്‍ കാലാവസ്ഥ വകുപ്പ് റെഡ് മെസ്സേജും നല്‍കുന്നുണ്ട്. ഫിന്‍ജാല്‍ വൈകുന്നേരത്തോടെ തമിഴ്‌നാട് തീരം തൊടുമെന്നാണ് നിഗമനം.
വൈകുന്നേരത്തോടെ കാരയ്ക്കലിനും മഹാബലിപുരത്തിനും ഇടയില്‍ പുതുച്ചേരിക്ക് സമീപത്തായി മണിക്കൂറില്‍ പരമാവധി 90 കിലോമീറ്റര്‍ വരെ വേഗതയില്‍ ചുഴലിക്കാറ്റ് കരയില്‍ പ്രവേശിക്കാനാണ് സാധ്യത.
കനത്ത മഴയും കാറ്റും കണക്കിലെടുത്ത് ചെന്നൈ വിമാനത്താവളം താത്കാലികമായി നിര്‍ത്തിവെച്ചു. പ്രതികൂല കാലാവസ്ഥ കാരണം വിമാനങ്ങളൊന്നും വരികയോ പുറപ്പെടുകയോ ഉണ്ടാവില്ലെന്നാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ മുന്നറിയിപ്പ്.
തമിഴ്നാട്ടിലെ പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടുന്നതിനായി റവന്യൂ, ദുരന്തനിവാരണ വകുപ്പ് ടോള്‍ ഫ്രീ നമ്പറുകള്‍ 112, 1077 എന്നിവ സജ്ജമാക്കിയിട്ടുണ്ട്. 9488981070 എന്ന വാട്ട്സ്ആപ്പ് നമ്പറിലൂടെയും ആളുകള്‍ക്ക് സഹായം തേടാം.
Content Highlight: Cyclone Fengal; Caution, ban on fishing in Kerala too