Big Buy
ക്രൂഡ് ഓയില്‍ വിലയില്‍ വന്‍വര്‍ധന
ഡൂള്‍ന്യൂസ് ഡെസ്‌ക്
2012 Oct 10, 03:43 am
Wednesday, 10th October 2012, 9:13 am

ന്യൂയോര്‍ക്ക്: ക്രൂഡ് ഓയില്‍ വിലയില്‍ വന്‍വര്‍ധന. സിറിയന്‍ ആഭ്യന്തരയുദ്ധം അതിര്‍ത്തി കടന്ന് ടര്‍ക്കിയുമായുള്ള സംഘര്‍ഷത്തിലേയ്ക്ക് എത്തിയതാണ് വിലയില്‍ വര്‍ധനവ് ഉണ്ടാകാന്‍ കാരണം.

സിറിയന്‍ ആഭ്യന്തരയുദ്ധം ടര്‍ക്കിയുമായുള്ള ഏറ്റുമുട്ടലിലേയ്ക്ക് നീങ്ങിയാല്‍ അതിന്റെ പ്രത്യാഘാതം വലുതായിരിക്കുമെന്ന വാര്‍ത്തയാണ് വില ഉയരാന്‍ കാരണം. അതോടൊപ്പം നിരവധി രാജ്യങ്ങളില്‍ ക്രൂഡ് ഓയില്‍ ആവശ്യം വര്‍ധിച്ചതും വില ഉയരാന്‍ കാരണമായി. []

ഇന്ത്യ വാങ്ങുന്ന ഇനമായ ബ്രെന്റ് ക്രൂഡ് വീപ്പയ്ക്ക് 114 ഡോളര്‍ കടന്നു. സിറിയ- ടര്‍ക്കി സംഘര്‍ഷം മേഖലയിലെ സമാധാനാന്തരീക്ഷം തകര്‍ക്കുമെന്നും ഇതേത്തുടര്‍ന്ന് എണ്ണലഭ്യത കുറയാനിടയാക്കുമെന്നുമുള്ള ഭീതിയാണ് ഇതിന് കാരണം.

നവംബര്‍ കരാറിലേയ്ക്കുള്ള ബ്രെന്റ് ക്രൂഡിന്റെ വില 1.65 ഡോളര്‍ ഉയര്‍ന്നാണ് 114 ഡോളറിലെത്തിയത്. അതേസമയം, ന്യൂയോര്‍ക്ക് വിപണിയില്‍ നവംബറിലേയ്ക്കുള്ള കരാറില്‍ സ്വീറ്റ് ക്രൂഡ് വീപ്പയ്ക്കു 1.99 ഡോളര്‍ ഉയര്‍ന്ന് 91.32 ഡോളറിലെത്തി.