India
ഒരു ഹിന്ദുപെണ്‍കുട്ടിക്ക് പകരം 100 മുസ്‌ലീം പെണ്‍കുട്ടികളെ മതംമാറ്റണം; ഇന്ത്യയില്‍ മുസ്‌ലീങ്ങളെ നിരോധിക്കണം; യോഗി ആദിത്യനാഥിന്റെ ചില ക്രൈം റെക്കോഡുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Mar 19, 05:26 am
Sunday, 19th March 2017, 10:56 am

ബുലന്ദ്ശ്വര്‍: യു.പി മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട യോഗി ആദ്യത്യനാഥ് വിവാദങ്ങളില്‍ എന്നും നിറഞ്ഞുനിന്ന വ്യക്തിയാണ്. തീവ്രഹിന്ദുത്വ നിലപാടിനൊപ്പം തീവ്രമുസ്‌ലീം വിരോധവുമാണ് യോഗി ആദിത്യനാഥിന്റെ മുഖമുദ്ര.


Dont Miss മകളുടെ കല്യാണം നടത്തുന്നില്ല; ആണുങ്ങളെ ബഹുമാനിക്കുന്നില്ല; സദാചാരപ്പോലീസുകാരാല്‍ പൊറുതിമുട്ടി ഡോ. പി ഗീതയും കുടുംബവും വ്യക്തിപരമായ ദുരന്തമല്ലെന്നും നാളെ ആര്‍ക്കും സംഭവിക്കാമെന്നും ഗീത ടീച്ചര്‍ 


വര്‍ഗീയകലാപങ്ങള്‍ക്ക് ആഹ്വാനം ചെയ്തതുള്‍പ്പെടെ നിരവധി കേസുകളാണ് യോഗി ആദിത്യനാഥിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നത്.

2007 ല്‍ മുഹറം ഘോഷയാത്രയില്‍ ഉണ്ടായ വെടിവെപ്പില്‍ ഒരു ഹിന്ദു ബാലന്‍ കൊല്ലപ്പെടുകയും ചിലയാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ ഹിന്ദുക്കള്‍ക്ക് നീതിലഭിക്കണമെന്ന യോഗി ആദിത്യനാഥിന്റെ ആഹ്വാനത്തിന് പിന്നാലെയായിരുന്നു ഗോരക്പൂര്‍വര്‍ഗീയ കലാപം ആരംഭിക്കുന്നത്.

ഇതിന് പിന്നാലെ അറസ്റ്റിലായ യോഗി ആദിത്യനാഥിനെ റിമാന്‍ഡ് ചെയ്യുകയും 151 എ, 146,147,279,506 വകുപ്പുകള്‍ പ്രകാരം കേസെടുത്ത് ജയിലിലടക്കുകയും ചെയ്തിരുന്നു. നിരവധി കേസുകളാണ് യോഗി ആദിത്യനാഥിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. യോഗി ആദിത്യനാഥിന്റെ ചില ക്രൈം റെക്കോഡുകള്‍ ഇങ്ങനെ..


Dont Miss ട്രംപ് ചെയ്തതുപോലെ ഇന്ത്യയിലും മുസ്‌ലീങ്ങളെ നിരോധിക്കണമെന്ന് യോഗി ആദിത്യനാഥ് 


വര്‍ഗീയ കലാപത്തിന് അഹ്വാനം ചെയ്ത കേസ് (ഐ.പി.സി സെക്ഷന്‍ 147)
കൊലപാതക ശ്രമം(ഐ.പി.സി സെക്ഷന്‍ 307)
മറ്റുള്ളവരും ജീവനും സുരക്ഷയ്ക്കും ഭീഷണി ഉയര്‍ത്തുക(ഐ.പി.സി സെക്ഷന്‍ 336)
ശവസംസ്‌ക്കാര സ്ഥലത്തെ അതിക്രമവുമായി ബന്ധപ്പെട്ട് രണ്ട് ചാര്‍ജുകള്‍ (ഐ.പി.സി സെക്ഷന്‍ 297)
കുറ്റകരമായ ഭീഷണിപ്പെടുത്തല്‍ (ഐ.പി.സി സെക്ഷന്‍ 506)


Dont Miss ആമിര്‍ഖാനെ പോലുള്ളവര്‍ പോയാല്‍ രാജ്യത്തെ ജനസംഖ്യ കുറയും: യോഗി ആദിത്യനാഥ്


“മുസ്‌ലിം സ്ത്രീകളുടെ ശവം കുഴിച്ചെടുത്ത് ബലാല്‍സംഗം ചെയ്യണം” എന്ന് തന്റെ അനുയായികളില്‍ ഒരാള്‍ പ്രസംഗിക്കുന്നത് അതേ വേദിയില്‍ കേട്ടിരിക്കുന്ന യോഗി ആദിത്യനാഥിന്റെ പഴയ പ്രസംഗങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ പ്രചരിക്കുന്നത്. 2015 മാര്‍ച്ചിലായിരുന്നു വിവാദമായ ഈ പ്രസംഗം നടന്നത്.

ഇതിന്റെ വീഡിയോ അടക്കമുള്ള മെസേജുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഇത്തരത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്ന ഒരുപാട് പ്രസംഗങ്ങള്‍ ആദിത്യനാഥ് നടത്തിയിട്ടുണ്ട്.


Dont Miss ലൗ ജിഹാദും കൈരാനയിലെ കൂട്ട പലായനവുമാണ് ബി.ജെ.പി നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍: വോട്ട് ബാങ്ക് ലക്ഷ്യമിട്ട് യോഗി ആദിത്യനാഥ് 


വോട്ടിനുവേണ്ടി ജാതിയെയും മതത്തെയും ഉപയോഗിക്കരുതെന്ന സുപ്രീം കോടതി ഉത്തരവിന് പുല്ലുവില കല്‍പ്പിക്കുന്ന തരത്തിലായിരുന്നു യു.പിയിലെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ യോഗി ആദിത്യനാഥിന്റെ പ്രസംഗങ്ങള്‍.

ട്രംപ് ചെയ്തതുപോലെ ഇന്ത്യയിലും ഹിന്ദുക്കളെ നിരോധിക്കണമെന്നായിരുന്നു അദ്ദേഹം തന്റെ പ്രസംഗത്തിലൂടെ ആവശ്യപ്പെട്ടത്.

ആമിര്‍ഖാനെപ്പോലുള്ളവര്‍ ഇന്ത്യയില്‍ നിന്നും പോയാല്‍ രാജ്യത്തെ ജനസംഖ്യ കുറയുമെന്നും യോഗയേയും സൂര്യനമസ്‌ക്കാരത്തേയും എതിര്‍ക്കുന്നവര്‍ കടലില്‍ ചാടണമെന്നും ഒരു ഹിന്ദുപെണ്‍കുട്ടിക്ക് പകരം 100 മുസ് ലീം പെണ്‍കുട്ടികളെ മതംമാറ്റണമെന്നതുള്‍പ്പെടെ മതസ്പര്‍ദ്ധ വളര്‍ത്തുന്ന നിരവധിപ്രസംഗങ്ങള്‍ ആദിത്യനാഥ് നടത്തിയിട്ടുണ്ട്.


Dont Miss യോഗയേയും സൂര്യനമസ്‌കാരത്തേയും എതിര്‍ക്കുന്നവര്‍ കടലില്‍ ചാടണം: യോഗി ആദിത്യനാഥ് 


ഇരുപത്താറാം വയസ്സില്‍ ഗോരഖ്പൂരില്‍ നിന്നും ലോക്സഭയില്‍ എത്തിയ ആദിത്യനാഥ് അന്ന് മുതല്‍ അവിടത്തെ എം.പിയാണ്. 1998ല്‍ അന്നത്തെ ഏറ്റവും പ്രായം കുറഞ്ഞ എംപിയായിരുന്നു ഇദ്ദേഹം. ഗോരഖ്നാഥ് ക്ഷേത്രത്തിലെ മുഖ്യപുരോഹിതന്‍ കൂടിയാണ് ഇദ്ദേഹം.


Also Read ഒരു ഹിന്ദു പെണ്‍കുട്ടിക്ക് പകരം 100 മുസ്‌ലിം പെണ്‍കുട്ടികളെ മതം മാറ്റണം: ബി.ജെ.പി എം.പി 


2002 ല്‍ തുടങ്ങിയ ഹിന്ദുത്വ യുവവാഹിനിയെന്ന യോഗി ആദിത്യനാഥിന്റെ സംഘടന നിരവധി വര്‍ഗീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതായി അന്ന് തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പലതും ഗോ സംരക്ഷണത്തിന്റെ മറ പിടിച്ചായിരുന്നു ഇത്. ലൗ ജിഹാദിന്റെ പേര് പറഞ്ഞ് മുസ്ലിങ്ങളെ ആക്രമിച്ചതായി നിരവധി പരാതികള്‍ ഈ സംഘടനക്കെതിരെ ഉയര്‍ന്നിരുന്നു.


Dont Miss ബാബരി മസ്ജിദ് ധ്വംസനം: ഹിന്ദു ഐക്യത്തിന്റെ കാഴ്ചയെന്ന് യോഗി ആദിത്യനാഥ്