national news
പരിശോധനകള്‍ വര്‍ധിപ്പിച്ചത് ഫലം കണ്ടു; ചെന്നൈയില്‍ കൊവിഡ് പോസിറ്റീവ് നിരക്ക് പത്തില്‍ താഴെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Jul 19, 08:15 am
Sunday, 19th July 2020, 1:45 pm

ചെന്നൈ: കൊവിഡ് പ്രതിസന്ധികള്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന വാര്‍ത്തകള്‍ പ്രതിരോധ   പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം നല്‍കുന്നതാണ്.

നീണ്ട രണ്ട് മാസത്തിന് ശേഷം തലസ്ഥാനമായ ചെന്നൈയില്‍ കൊവിഡ് പൊസിറ്റീവ് നിരക്കുകള്‍ ഒറ്റ അക്കത്തിലേക്ക് താഴ്ന്നുകൊണ്ടിരിക്കുകയാണ്.

വൈറസ് വ്യാപനം ഏറ്റവും രൂക്ഷമായ ബാധിച്ച സ്ഥലമായിരുന്നു ചെന്നൈ. ഒരു ഘട്ടത്തില്‍ കൊവിഡ് പൊസീറ്റിവാകുന്നവരുട എണ്ണം 31 ശതമാനത്തിനും മുകളിലായിരുന്നു.

ഇപ്പോള്‍ ഇത് പത്ത് ശതമാനത്തിലും താഴ്ന്നിരിക്കുകയാണ്. 9.52 ശതമാനമാണ് ഇപ്പോള്‍ ചെന്നൈയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് പൊസിറ്റിവിറ്റി നിരക്ക്.

കഴിഞ്ഞ രണ്ട് മാസം കൊവിഡ് രോഗികളുടെ എണ്ണം അനിയന്ത്രിതമായ തോതില്‍ വര്‍ധിച്ചിരുന്നു. ജൂണ്‍ 15 ന് രേഖപ്പെടുത്തിയ കണക്കുകള്‍ പ്രകാരം കൊവിഡ് രോഗികളുടെ എണ്ണം 31.67 ശതമാനമായിരുന്നു.

അതേസമയം ഒരു മാസത്തിനിപ്പുറം ഈ കണക്കുകളിലെ കുറവ് ആശ്വാസം പകരുന്നതാണ്. ജൂണ്‍ അവസാനത്തോടെയാണ് പോസിറ്റീവ് ആകുന്നവരുടെ നിരക്ക് കുറയാന്‍ തുടങ്ങിയത്. പരിശോധനകള്‍ വ്യാപകമാക്കിയതാണ് ഇതിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

നിലവില്‍ പതിനായിരത്തിലധികം പരിശോധനകളാണ് നഗരത്തില്‍ നടക്കുന്നത്. പന്ത്രണ്ടായിരത്തിലധികം പേരെ ഒരു ദിവസം പരിശോധിക്കാന്‍ കഴിയുന്നതും പൊസിറ്റീവ് നിരക്കുകള്‍ കുറയ്ക്കാന്‍ സാധിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ