Kerala News
കെ.എസ്.ആര്‍.ടി.സി ബസുകള്‍ കട്ടപ്പുറത്തേക്ക്; പകുതിയിലധികം ഓട്ടം നിര്‍ത്തുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Apr 18, 02:51 am
Sunday, 18th April 2021, 8:21 am

തിരുവനന്തപുരം: ഇന്ധനച്ചെലവ് കൂടിയതിനാലും യാത്രക്കാര്‍ കുറഞ്ഞതിനാലും ഓട്ടം നിര്‍ത്താന്‍ തീരുമാനിച്ച് കെ.എസ്.ആര്‍.ടി.സി ബസുകള്‍. മൂവായിരത്തോളം ബസുകളില്‍ 1530 എണ്ണം ബസുകള്‍ ഷെഡില്‍ കയറ്റാനാണ് കെ.എസ്.ആര്‍.ടി.സിയുടെ തീരുമാനം.

ബസുകള്‍ നിര്‍ത്തിയിടാന്‍ ഏപ്രില്‍ ഒന്ന് മുതല്‍ സൗകര്യമൊരുക്കണമെന്ന് മാര്‍ച്ച് അവസാനയാഴ്ച കോര്‍പറേഷന്‍ അധികൃതരുടെ നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പായതിനാല്‍ എല്ലാ ബസുകളും റോഡിലിറക്കാനായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം.

ഏപ്രില്‍ ആറിന് തെരഞ്ഞെടുപ്പ് കഴിഞ്ഞ് എട്ടിന് ചേര്‍ന്ന യോഗത്തിലാണ് പകുതി ബസുകള്‍ നിര്‍ത്തിയിടാന്‍ തീരുമാനിച്ചത്.

കൊവിഡ് ലോക്ക്ഡൗണിന് ശേഷം കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ പൂര്‍ണതോതില്‍ പുനസ്ഥാപിച്ചിട്ടില്ല. അതിനു പുറമെയാണ് ഇപ്പോള്‍ ബസുകള്‍ കട്ടപ്പുറത്തേക്ക് പോവുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


Content Highlight: Covid ksrtc to reduce services