Advertisement
COVID-19
മുംബൈയില്‍ 35 ദിവസത്തിനിടെ മലയാളി കുടുംബത്തിലെ ആറ് പേര്‍ കൊവിഡ് ബാധിച്ചു മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 May 25, 02:17 am
Tuesday, 25th May 2021, 7:47 am

തൃശ്ശൂര്‍: 35 ദിവസത്തിനിടെ ഒരു കുടുംബത്തിലെ ആറ് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. പരിയാരം പടിഞ്ഞാക്കര കുടുംബാംഗങ്ങളാണ് ഒരു മാസം കൊണ്ട് കൊവിഡിന് കീഴടങ്ങിയത്.

മുംബൈയില്‍ സ്ഥിരതാമസമാക്കിയ പടിഞ്ഞാക്കര പി.കെ. പോളിന്റെ ഭാര്യ സെലീന (88), മക്കളായ വത്സ (64), ഗ്രേസി (62), ജോളി (58), വത്സയുടെ മകന്‍ ടോണി (36), പോളിന്റെ സഹോദരന്‍ ദേവസിക്കുട്ടി (86) എന്നിവരാണു മരിച്ചത്.

ഏപ്രില്‍ 8 മുതല്‍ മേയ് 12 വരെയുള്ള ദിവസങ്ങളിലായിരുന്നു ഇവരുടെ മരണം.

കൊട്ടേക്കാട് പല്ലന്‍ പൊറിഞ്ചുവിന്റെ ഭാര്യ വത്സ ഏപ്രില്‍ 8നാണ് മരിച്ചത്. 16നു ടോണിയും 22നു ദേവസിക്കുട്ടിയും പുതുക്കാട് പുളിക്കന്‍ വില്‍സന്റെ ഭാര്യ ഗ്രേസി 24 നും മരിച്ചു.

മേയ് 5നായിരുന്നു സെലീനയുടെ മരണം. ജോളി മരിച്ചത് 12 നും. ഇവരെല്ലാവരും മുംബൈയില്‍ സ്ഥിര താമസമായതിനാല്‍ സംസ്‌കാരവും അവിടെത്തന്നെ നടത്തി. മറ്റു കുടുംബാംഗങ്ങള്‍ക്കും കൊവിഡ് ബാധിച്ചിരുന്നെങ്കിലും ഭേദമായി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: Covid 6 in Family died Mumbai Thrissur