കൊറോണ ഭീഷണി ഉയരുന്ന സാഹചര്യത്തില്‍ ആഗോളതലത്തില്‍ 5,000 മുതല്‍ 25,000 വരെ തൊഴിലാളികളെ പിരിച്ചുവിടാന്‍ തീരുമാനിച്ച് ഓയോ ഹോട്ടലുകള്‍. കൊറോണ വൈറസ് വ്യാപനത്തോടെ വ്യാപാരം ഇടിഞ്ഞതിനെത്തുടര്‍ന്നാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.
2020തോടെ കമ്പനിയെ പൂര്‍ണാര്‍ത്ഥത്തില്‍ ലാഭത്തിലാക്കുക എന്നായിരുന്നു കമ്പനിയുടെ പ്രാരംഭ ഘട്ടത്തിലെ ഉദ്ദേശമെന്നും എന്നാല്‍ 2020ന്റെ ആദ്യഘട്ടത്തില്‍തന്നെ നഷ്ടമാണ് നേരിടേണ്ടി വന്നതെന്നും ഓയോ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ റിതേഷ് അഗര്‍വാള്‍ പറഞ്ഞു.
ചൈനയില്‍ കൊറോണ വൈറസ് പടര്‍ന്നുപിടിച്ചതോടെ ആഗോള മാര്‍ക്കറ്റില്‍ ഓയോയ്ക്ക് വലിയ ഇടിവാണ് ഉണ്ടായത്. ഓയോയ്ക്ക് മാത്രമല്ല മറ്റ് കമ്പനികള്‍ക്കും കൊറോണ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഗെറ്റ് എറൗണ്ട്, വാഗ് ലാബ് തുടങ്ങിയ കമ്പനികളും തൊഴിലാളികളെ പിരിച്ചുവിടാനുള്ള നീക്കത്തിലാണ്.