ലഖ്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ സ്പീക്കര്‍ ഹൃദ്യ നാരായണ്‍ ദീക്ഷിത്തിന്റെ തീരുമാനത്തിനെതിരെ അലഹബാദ് ഹൈക്കോടതിയെ സമീപിക്കുമെന്ന് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ്.
പാര്‍ട്ടിയുടെ രണ്ട് വിമത എം.എ.ല്‍എമാരായ അദിതി സിംഗ്, രാകേഷ് സിംഗ് എന്നിവരെ അയോഗ്യരാക്കാനുള്ള അപേക്ഷ നിരസിച്ച തീരുമാനമാനമാണ് കോണ്‍ഗ്രസിനെ ചൊടിപ്പിച്ചത്.
” പാര്‍ട്ടിയുടെ ദല്‍ഹിയിലെ ലീഗല്‍ സെല്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നുണ്ട്,”, കോണ്‍ഗ്രസ് നിയമസഭാ പാര്‍ട്ടി നേതാവ് ആര്‍ധാന മിശ്ര ബുധനാഴ്ച പി.ടി.ഐയോട് പറഞ്ഞു.
രണ്ട് എംഎല്‍എമാരെ അയോഗ്യരാക്കാന്‍ മതിയായ കാരണമുണ്ട്, പാര്‍ട്ടി അത് സ്പീക്കറുടെ മുമ്പാകെ ഹാജരാക്കിയിട്ടുണ്ടെന്നും എം.എല്‍.എമാരെ അയോഗ്യരാക്കണമെന്ന കോണ്‍ഗ്രസിന്റെ അപേക്ഷയില്‍ മതിയായ തെളിവുകള്‍ഇല്ല എന്ന സ്പീക്കറുടെ വിധിന്യായം ചൂണ്ടിക്കാട്ടി മിശ്ര പറഞ്ഞു.
രണ്ട് എം.എല്‍.എമാരുടെ പ്രവര്‍ത്തനങ്ങളും പെരുമാറ്റവും സഭയുടെ അംഗത്വം മനഃപൂര്‍വ്വം ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് കാണിക്കുന്നുണ്ടെന്നും ഭരണഘടനയുടെ പത്താം ഷെഡ്യൂള്‍ പ്രകാരം (അസംബ്ലിയിലെ) അംഗത്വം സ്വമേധയാ ഉപേക്ഷിക്കുന്നതിന് തുല്യമാണ് അവരുടെ പ്രവര്‍ത്തനങ്ങളെന്നും മിശ്ര ആരോപിച്ചു. എം.എല്‍.എമാര്‍ നിരന്തരം പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെന്നും മിശ്ര പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക