മോദിജീ, രാജ്യം കത്തുമ്പോള്‍ മൗനം നിങ്ങള്‍ക്ക് ആഭരണമായിരിക്കും, എന്നാല്‍ അത് ക്രിമിനല്‍ കുറ്റമാണ്; മോദിയ്‌ക്കെതിരെ വീഡിയോ പ്രചരണവുമായി കോണ്‍ഗ്രസ്
DELHI VIOLENCE
മോദിജീ, രാജ്യം കത്തുമ്പോള്‍ മൗനം നിങ്ങള്‍ക്ക് ആഭരണമായിരിക്കും, എന്നാല്‍ അത് ക്രിമിനല്‍ കുറ്റമാണ്; മോദിയ്‌ക്കെതിരെ വീഡിയോ പ്രചരണവുമായി കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 5th March 2020, 7:16 pm

ന്യൂദല്‍ഹി: രാജ്യം അതീവ ഗുരുതരമായ സാഹചര്യങ്ങള്‍ നേരിടുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിക്കാതിരിക്കുകയാണെന്ന് കോണ്‍ഗ്രസ്. അടുത്ത കാലത്ത് രാജ്യം പ്രതിസന്ധി നേരിട്ടപ്പോഴെല്ലാം മോദി നിശബ്ദനായിരിക്കുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് ട്വിറ്ററില്‍ പുറത്തുവിട്ട വീഡിയോയില്‍ പറയുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കലാപം, വിദ്യാര്‍ത്ഥി പ്രക്ഷോഭം, ലൈംഗികാക്രമണങ്ങള്‍, സാമ്പത്തികാവസ്ഥ, വൈറസ് തുടങ്ങി രാജ്യം അടുത്തിടെ അഭിമുഖീകരിച്ച പ്രശ്‌നങ്ങളിലെ മോദിയുടെ മൗനമാണ് വീഡിയോയില്‍ പ്രതിപാദിക്കുന്നത്.


അതേസമയം ദല്‍ഹി കലാപത്തെക്കുറിച്ച് ഹോളി കഴിഞ്ഞ ശേഷം ചര്‍ച്ച ചെയ്യാമെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് എം.പിമാര്‍ ലോക്‌സഭയില്‍ പ്രതിഷേധിച്ചിരുന്നു. ഡയസിലെത്തി പ്രതിഷേധിച്ച ഏഴ് എം.പിമാരെ ഇന്ന് സസ്‌പെന്‍ഡ് ചെയ്്തിരുന്നു.

ഡീന്‍ കുര്യാക്കോസ്, ബെന്നി ബെഹ്നാന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ടി.എന്‍ പ്രതാപന്‍, ഗൗരവ് ഗൊഗോയ്, മണിക്കം ടാഗോര്‍ ,ഗുര്ജിത് സിങ് എന്നിവരെയാണ് ഇന്ന് ലോക്സഭയില്‍ സസ്പെന്‍ഡ് ചെയ്തത്. ഈ സമ്മേളന കാലത്തേക്കാണ് സസ്‌പെന്‍ഷന്‍.

സസ്പെന്‍ഡ് ചെയ്യപ്പെട്ടവരില്‍ നാല് പേര്‍ കേരളത്തില്‍ നിന്നുള്ള എം.പിമാരാണ്. ഇന്ന് ചെയറിലുണ്ടായിരുന്ന മീനാക്ഷി ലേഖിയാണ് സസ്‌പെന്‍ഷന്‍ പ്രഖ്യാപിച്ചത്. സ്പീക്കറുടെ ഇരിപ്പിടത്തില്‍ നിന്ന് പേപ്പറുകള്‍ തട്ടിപ്പറിച്ച് വലിച്ചുകീറി എന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി ഉണ്ടായിരിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം സസ്‌പെന്‍ഷന്‍ വലിയ തരത്തിലുള്ള ജനാധിപത്യ ധ്വംസനമാണെന്ന് സി.പി.എ.എം എം.പി ആരിഫ് പ്രതികരിച്ചു. ഇത്രയും ദിവസമായി ഈ രാജ്യം കത്തിയെരിയുകയും ഇത്രയും ആളുകള്‍ കൊല്ലപ്പെടുകയും ചെയ്ത സംഭവം ഈ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്താല്‍ ആകാശം ഇടിഞ്ഞുവീഴുമോയെന്നും അദ്ദേഹം ചോദിച്ചു.

ആഭ്യന്തരമന്ത്രിയും സഭയില്‍ വരാത്തത്. ദല്‍ഹിയില്‍ ജനങ്ങള്‍ തമ്മില്‍ വൈരാഗ്യമില്ല. എല്ലാവരും സാഹോദര്യത്തോടെയാണ് ജീവിക്കുന്നത്. പുറത്ത് നിന്ന് വന്നവരാണ് ആക്രമണം നടത്തിയത്’, അദ്ദേഹം പറഞ്ഞു.

അകാരണമായാണ് സസ്‌പെന്‍ഷന്‍ എന്നും ന്യായമില്ലാത്ത നടപടിയെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. 45 ഓളം ആളുകള്‍ മരിച്ചിട്ടും ഉറുമ്പു ചത്ത ഗൗരവും പോലും കാണിക്കാതെ സഭ മുന്നോട്ടുപോകുന്നു. സ്പീക്കറുടെ ഡയസില്‍ കയറി പിടിച്ചുവലിച്ചുകീറിയെന്ന് പറയുന്നു. അത് നടന്നിട്ടില്ല.

കൊറോണ ചര്‍ച്ചക്ക് വന്നപ്പോള്‍ ഞങ്ങള്‍ സഹകരിച്ചു. ഒരു എം.പി സോണിയാ ഗാന്ധി അടക്കമുള്ള ആളുകളെ കുറിച്ച് മോശമായി സംസാരിച്ചു. ഒരു ജനാധിപത്യ മര്യാദയും അവര്‍ കാണിക്കുന്നില്ല. ഇത് അപലപനീയമാണ്, അദ്ദേഹം പറഞ്ഞു.

WATCH THIS VIDEO: