Kerala News
ആറ് കുട്ടികളെ അധ്യാപകന്‍ പീഡിപ്പിച്ചതായി പരാതി; സംഭവം തിരുവനന്തപുരത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Nov 08, 04:48 pm
Friday, 8th November 2024, 10:18 pm

തിരുവനന്തപുരം: അധ്യാപകന്‍ ആറ് കുട്ടികളെ പീഡിപ്പിച്ചതായി പരാതി. തിരുവനന്തപുരത്താണ് സംഭവം. കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിലെ കണക്ക് അധ്യാപകനാണ് പീഡിപ്പിച്ചതെന്നാണ് പരാതി.

നേമം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. സ്റ്റേഷന്‍ പരിധിയില്‍ നടന്ന സംഭവത്തില്‍ കുട്ടികളുടെ രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് പൊലീസ് കേസെടുത്തതായാണ് പ്രാഥമിക വിവരം.

കുട്ടികളെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ പൊലീസ് കേസെടുത്തതോടെ പ്രതിയായ അധ്യാപകന്‍ ഒളിവിലാണെന്നാണ് റിപ്പോര്‍ട്ട്.

Updating…

Content Highlight: Complaint that teacher molested six children; The incident happened in Thiruvananthapuram