new movie
രജനീകാന്തിന്റെ ദര്‍ബാര്‍ റിലീസിന് അവധി പ്രഖ്യാപിച്ച് കമ്പനികള്‍; തൊഴിലാളികള്‍ക്ക് ബോണസായി ഫ്രീ ടിക്കറ്റ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2020 Jan 07, 02:15 pm
Tuesday, 7th January 2020, 7:45 pm

കൊച്ചി: രജനികാന്ത് സിനിമകള്‍ ആരാധകര്‍ക്ക് എന്നും ഉത്സവമാണ്. പ്രത്യേകിച്ച് തമിഴ്‌നാട്ടില്‍. ജനുവരി 9 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇപ്പോഴിതാ മഫ്‌ഫൊപു വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

ദര്‍ബാറ് ആദ്യദിവസം തന്നെ കാണുന്നതിന് സൗജന്യ ടിക്കറ്റും അവധിയും നല്‍കിയിരിക്കുകയാണ് വിവിധ സ്ഥാപനങ്ങള്‍. മൈ മണി മന്ത്ര, സ്റ്റാര്‍ ലോണ്‍സ് തുടങ്ങി നിരവധി സ്ഥാപനങ്ങളാണ് അവധി നല്‍കിയിരിക്കുന്നത്.

പൊങ്കല്‍ ബോണസിനൊപ്പമാണ് ജീവനക്കാര്‍ക്ക് ടിക്കറ്റും അവധിയും സമ്മാനമായി നല്‍കുന്നത്. ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം രജനീകാന്ത് പൊലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് ദര്‍ബാര്‍.

രജനിയുടെ 167ാം ചിത്രമാണിത്. ചന്ദ്രമുഖി, കുസേലന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നയന്‍താരയാണ് ഈ ചിത്രത്തില്‍ രജനീകാന്തിന്റെ നായിക.

നിരവധി ബോളിവുഡ് താരങ്ങളാണ് ദര്‍ബാറില്‍ അഭിനയിക്കുന്നത്. പ്രദീപ് കബ്ര, പ്രതീക് ബബ്ബര്‍, ദാലിബ് താഹില്‍, ജതിന്‍ സര്‍ന എന്നീ ബോളിവുഡ് താരങ്ങള്‍ ചിത്രത്തില്‍ ഉണ്ട്. നിവേദ തോമസ്, യോഗി ബാബു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

DoolNews Video