Advertisement
Kerala News
കോഴിക്കോട് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; ഡ്രൈവര്‍മാരുടെ നില ഗുരുതരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Oct 14, 09:55 am
Monday, 14th October 2024, 3:25 pm

അത്തോളി: കോഴിക്കോട് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം. അത്തോളി റോഡില്‍ കോളിയോട് താഴത്താണ് അപകടമുണ്ടായത്.

അജ്‌വ, ചാണക്യന്‍ എന്നീ രണ്ട് സ്വകാര്യ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം നടന്നത്. കുറ്റ്യാടി ഭാഗത്ത് നിന്ന് കോഴിക്കോടേക്കും കോഴിക്കോട് നിന്ന് അത്തോളിയിലേക്കും പോകുന്ന ബസുകളായിരുന്നു ഇവ.

അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. 37 പേരാണ് ചികിത്സയിലുള്ളത്.

ബസ് ഡ്രൈവര്‍മാരുടെ നില ഗുരുതരാമെന്നാണ് റിപ്പോര്‍ട്ട്. ബസിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമായത്. അമിത വേഗതയില്‍ വരുന്ന ബസിന്റെയും അപകടത്തിന്റെയും സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. അപകടത്തില്‍ ഇരു ബസുകളുടെയും മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.

Content Highlight: Collision of private buses in Kozhikode