തമിഴ് സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ചിയാന്‍ വിക്രം. മലയാളികള്‍ക്കും വിക്രം സിനിമകള്‍ ഒരുപാട് പ്രിയപ്പെട്ടതാണ്. അദ്ദേഹത്തിന്റെ ജീവിതപങ്കാളിയായ ഷൈലജ ബാലകൃഷ്ണന്‍ ഒരു മലയാളിയാണ് എന്ന പ്രത്യേകതയുമുണ്ട്. തലശ്ശേരി സ്വദേശിനിയാണ് ഷൈലജ.
വിക്രം നായകനായി ഏറ്റവും പുതുതായി തിയേറ്ററില്‍ എത്തുന്ന ചിത്രമാണ് വീര ധീര സൂരന്‍. മാര്‍ച്ച് 27നാണ് ഈ സിനിമ റീലിസിന് എത്തുന്നത്. എന്നാല്‍ അതേ ദിവസം തന്നെയാണ് മലയാള സിനിമലോകം കാത്തിരിക്കുന്ന എമ്പുരാനും റിലീസിന് എത്തുന്നത്.
ഇരുസിനിമകളും ഒരേ ദിവസം തിയേറ്ററില്‍ എത്തുമ്പോള്‍ ഷൈലജ ഏത് സിനിമയാകും ആദ്യം കാണുക എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് വിക്രം. അതില്‍ തനിക്ക് സംശയമുണ്ടെന്നാണ് നടന്‍ പറയുന്നത്.
താന്‍ ഷൈലജയോട് ഏത് പടമാണ് കാണുകയെന്ന് ചോദിച്ചിരുന്നെന്നും രണ്ട് പടവും കാണുമെന്നാണ് മറുപടി നല്‍കിയതെന്നും വിക്രം പറയുന്നു. പക്ഷെ അവള്‍ ഏത് പടമാകും ആദ്യം കാണുകയെന്ന് ചോദിച്ചാല്‍ തനിക്ക് അറിയില്ലെന്നും ചിയാന്‍ വിക്രം കൂട്ടിച്ചേര്‍ത്തു. വീര ധീര സൂരന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു നടന്‍.
‘എനിക്ക് സംശയമുണ്ട്. ഞാന്‍ അവളോട് നീ ഏത് പടമാണ് കാണുകയെന്ന് ചോദിച്ചിരുന്നു. രണ്ട് പടവും കാണുമെന്നാണ് പറഞ്ഞത്.
മാര്‍ച്ച് 27ന് അവള്‍ എന്തായാലും രണ്ട് സിനിമകളും കാണും. ഞാനും കാണും. പക്ഷെ അവള്‍ ഏത് പടമാകും ആദ്യം കാണുകയെന്ന് ചോദിച്ചാല്‍ എനിക്ക് അറിയില്ല. അതില്‍ സംശയമുണ്ട്,’ വിക്രം പറയുന്നു.
വീര ധീര സൂരന്‍:
തമിഴ് സിനിമാ ആരാധകര്‍ ഇപ്പോള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വീര ധീര സൂരന്‍. ചിത്തയ്ക്ക് ശേഷം എസ്.യു. അരുണ്‍കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
ചിയാന്‍ വിക്രത്തിന് പുറമെ എസ്.ജെ. സൂര്യ, ദുഷാര വിജയന്‍ ഉള്‍പ്പടെയുള്ള മികച്ച താരനിരയാണ് ഈ സിനിമക്കായി ഒന്നിക്കുന്നത്. മലയാളികളുടെ പ്രിയനടന്‍ സുരാജ് വെഞ്ഞാറമൂടും ഈ സിനിമയിലുണ്ട്. അദ്ദേഹത്തിന്റെ ആദ്യ തമിഴ് ചിത്രമാണ് വീര ധീര സൂരന്‍.
Content Highlight: Chiyaan Vikram Talks About Which Movie That Will Be His Wife Shailaja First Watch In March 27th, Empuraan Or Veera Dheera Sooran