ഒരു നായികയെ ഉൾകൊള്ളിക്കാനുള്ള സ്കോപ് ഒന്നും ആ ചിത്രത്തിനില്ല; സൂപ്പർ ഹിറ്റ്‌ ചിത്രത്തെ കുറിച്ച് ചിന്നു ചാന്ദിനി
Entertainment
ഒരു നായികയെ ഉൾകൊള്ളിക്കാനുള്ള സ്കോപ് ഒന്നും ആ ചിത്രത്തിനില്ല; സൂപ്പർ ഹിറ്റ്‌ ചിത്രത്തെ കുറിച്ച് ചിന്നു ചാന്ദിനി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 2nd July 2024, 9:10 am

തമാശ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടിയാണ് ചിന്നു ചന്ദിനി. കാതൽ ദി കോർ, ഭീമന്റെ വഴി തുടങ്ങിയ സിനിമകളിലെ താരത്തിന്റെ പ്രകടനവും വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു.

മലയാള സിനിമയിൽ സ്ത്രീ കഥാപാത്രങ്ങൾ കുറയുന്നു എന്നതിനെ കുറിച്ച് വലിയ രീതിയിൽ ചർച്ച നടക്കുമ്പോൾ വിഷയത്തെ കുറിച്ച് സംസാരിക്കുകയാണ് ചിന്നു. ഈയിടെ മലയാളത്തിൽ സൂപ്പർ ഹിറ്റായ മഞ്ഞുമ്മൽ ബോയ്സ്, ആടുജീവിതം, ആവേശം എന്നീ സിനിമകളിലെല്ലാം ശക്തരായ സ്ത്രീ കഥാപാത്രങ്ങൾ ഇല്ലെന്ന വിമർശനം ഉയർന്നിരുന്നു.

എന്നാൽ മഞ്ഞുമ്മൽ യഥാർത്ഥ കഥയാണെന്നും ഫോഴ്സ് ഫുള്ളി ഒരു ഫീമെയിൽ കഥാപാത്രത്തെ ഉൾപെടുത്താൻ കഴിയില്ലെന്നും ആവേശത്തിൽ പ്രേക്ഷകരുടെ സങ്കല്പത്തിലുള്ള നായികമാർ ഇല്ലെന്ന് മാത്രമേയുള്ളൂവെന്നും ചിന്നു പറയുന്നു. പക്ഷെ ആവേശത്തിലെ രംഗനെ പോലെ ഒരു സ്ത്രീ കഥാപാത്രം വന്നാൽ ആ സിനിമ കാണാൻ പ്രേക്ഷകർ കയറുമോയെന്നത് ചോദ്യമാണെന്നും ചിന്നു പറഞ്ഞു.

‘ഈ അടുത്ത് വന്നിരിക്കുന്ന സിനിമകൾ എടുത്ത് നോക്കാം, മഞ്ഞുമ്മൽ ബോയ്സ് ഒരു റിയൽ ഇൻസിഡന്റിനെ ബേസ് ചെയ്തിട്ടുള്ള സിനിമയാണ്. ശരിക്കുമുള്ള ഒരു കഥയാണ്. അതിനകത്ത് ഒരു ഫീമെയിൽ കഥാപാത്രത്തെ ഉൾകൊള്ളിക്കാനുള്ള ഒരു സ്കോപ്പ് നമുക്കില്ല.

ആവേശം എന്ന സിനിമയെടുത്താൽ, നമ്മുടെ ട്രഡീഷണൽ സങ്കല്പത്തിലുള്ള ഒരു നായിക ഇല്ലെന്നേയുള്ളൂ. പക്ഷെ അതിനകത്ത് നീരജ മാം അവതരിപ്പിച്ച അമ്മയുടെ കഥാപാത്രമാണെങ്കിലും പൂജ ചെയ്ത കഥാപാത്രമാണെങ്കിലും ഇന്റിപെന്റന്റ്ലി അവർ വളരെ സ്ട്രോങ്ങാണ്. സിനിമ കണ്ടാലും നമ്മുടെ മനസിൽ നിൽക്കുന്ന കഥാപാത്രങ്ങളാണ്.

ഒരു നായികക്ക് വേണ്ടിയിട്ട് ഈ പറയുന്ന പോലെ ഒരാളെ കൊണ്ട് വെക്കുന്നത് ആർക്കും ഗുണമില്ലാത്ത ഒരു കാര്യമാണ്.

ഭയങ്കര ഫോഴ്സ് ഫുൾ ആയിട്ടുള്ള ഒരു കാര്യമായിരിക്കുമത്. എന്നാൽ മറ്റൊരു വശം നോക്കുമ്പോൾ, രംഗ പോലൊരു കഥാപാത്രം ചെയ്യുന്ന ഫീമേൽ ഓറിയന്റഡ് ചിത്രമൊന്നും ആർക്കും ചിന്തിക്കാൻ പോലും പറ്റാത്ത കാര്യമായിരിക്കാം.

അങ്ങനെയൊരു കഥാപാത്രമൊന്നും ഈയടുത്ത് പോലും ആർക്കും കിട്ടുമോയെന്ന് അറിയില്ല. അങ്ങനെയൊരു സിനിമ വന്നാൽ പ്രേക്ഷകർ കാണാൻ കയറുമോ എന്നതും വേറെയൊരു ചോദ്യമാണ്,’ചിന്നു ചാന്ദിനി പറയുന്നു.

 

Content Highlight: Chinnu Chandhini Talk About Manjummal Boys