അധ്യാപകരെയും സഹപാഠികളെയും വെടിവെക്കുകയും അക്രമിക്കുകയും ചെയ്യുന്ന കുട്ടികള്‍ സിസേറിയനിലൂടെ വയറുകീറി പുറത്തെടുത്തവരാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ടെന്ന് മുന്‍ ഡി.ജി.പി അലക്‌സാണ്ടര്‍ ജേക്കബ് മനോരമ ആഴ്ചപ്പതിപ്പില്‍. സിസേറിയനെതിരെയുള്ള പ്രസ്താവനക്കെതിരെ ആരോഗ്യപ്രവര്‍ത്തക ഡോ.ഷിംന അസീസ് രംഗത്തെത്തി.
മുന്‍ ഡി.ജി.പി ഡോ.അലക്‌സാണ്ടര്‍ ജേക്കബ് സിസേറിയനെക്കുറിച്ച് ആഴ്ചപ്പതിപ്പില്‍ എഴുതിയ ലേഖനം വസ്തുതാവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് ഡോ.ഷിംന അസീസ് രംഗത്തെത്തിയിരിക്കുന്നത് . ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് ലേഖനത്തില്‍ വിഡ്ഢിത്തമാണ് എഴുതി വെച്ചിരിക്കുന്നതെന്ന് ഡോ.ഷിംന പറയുന്നത്.
DoolNews Video
സിസേറിയന്‍ വഴി കീറിയെടുത്ത കുഞ്ഞ് ആദ്യം കാണുന്നത് അമ്മയുടെ രക്തം ഇറ്റ് വീഴുന്ന കത്തി പിടിച്ച ഡോക്ടറെയാണ്, അത് കുഞ്ഞിന്റെ സ്വഭാവത്തെ ബാധിക്കുമെന്ന് അലക്‌സാണ്ടര്‍ ജേക്കബ് മനോരമ ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറഞ്ഞിരുന്നു. അമേരിക്കയിലെയും ഫ്രാന്‍സിലെയും കുഴപ്പക്കാരായ കുട്ടികളില്‍ പലരും സിസേറിയിനിലൂടെ ജനിച്ച കുഞ്ഞുങ്ങളാണെന്ന് പഠനങ്ങളില്‍ പറയുന്നു എന്നും ലേഖനത്തിലുണ്ട്. ഈ പ്രസ്താവന വിടുവായത്തരമാണെന്ന് ഡോ.ഷിംന പറയുന്നു.