national news
പുതിയ മോട്ടോര്‍ വാഹന നിയമം നടപ്പിലാക്കില്ല; നിലപാട് വ്യക്തമാക്കി ചത്തീസ്ഗഡ് കോണ്‍ഗ്രസ് സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Sep 05, 05:21 am
Thursday, 5th September 2019, 10:51 am

പുതിയ മോട്ടോര്‍ വാഹന നിയമം സംസ്ഥാനത്ത് നടപ്പിലാക്കില്ലെന്ന് ചത്തീസ്ഗഡ് സംസ്ഥാന സര്‍ക്കാര്‍. ട്രാന്‍പോര്‍ട്ട് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിന് ശേഷം സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി മൊഹമ്മദ് അക്ബര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

നിയമത്തെ കുറിച്ച് പഠിക്കാന്‍ സംസ്ഥാന നിയമവകുപ്പിന് നല്‍കും. അവരുടെ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ നിയമം നടപ്പിലാക്കുന്നതിനെ കുറിച്ചുള്ള തീരുമാനം എടുക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പുതിയ നിയമത്തോട് നേരത്തെയും ചില സംസ്ഥാനങ്ങള്‍ എതിരഭിപ്രായങ്ങള്‍ ഉന്നയിച്ചിരുന്നു. പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍, ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളാണ് നിയമത്തെ എതിര്‍ക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നിയമത്തിലെ പിഴത്തുകയെ കുറിച്ചാണ് ഈ സംസ്ഥാനങ്ങള്‍ മുഴുവന്‍ ആശങ്കകള്‍ ഉന്നയിക്കുന്നത്. കേരളത്തില്‍ നിയമം വളരെ ശക്തമായി നടപ്പിലാക്കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞിരുന്നു.