ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ വമ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 295 റണ്‍സിന്റെ പടുകൂറ്റന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ വമ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 295 റണ്‍സിന്റെ പടുകൂറ്റന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് ഡിസംബര്‍ 6 മുതല്‍ 10 വരെ അഡ്‌ലെയ്ഡ് ഓവലിലാണ് നടക്കുക. ഡേ- നൈറ്റ് ടെസ്റ്റ് ആയതിനാല്‍ പിങ്ക് ബോളായിരിക്കും ഉപയോഗിക്കുക. ഡേ- നൈറ്റില്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ ഇലവനില്‍ മാറ്റം വരുത്തേണ്ട ആവശ്യമില്ലെന്ന് പറയുകയാണ് ഇന്ത്യന്‍ താരം ചേകേശ്വര്‍ പൂജാര.
ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ ബൗളിങ് യൂണിറ്റ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും അഡ്ലെയ്ഡില്‍ അതേ ബൗളിങ് ആക്രമണത്തില്‍ ഇന്ത്യയ്ക്ക് വിജയിക്കാന്‍ സാധിക്കുമെന്നാണ് പൂജാര പറഞ്ഞത്.
‘ആദ്യ ടെസ്റ്റില്‍ ബൗളര്‍മാര്‍ മികച്ച പ്രകടനമാണ് നടത്തിയത്, ഒരു മാറ്റത്തിന്റെയും ആവശ്യമില്ല. ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും ക്ലിനിക്കല്‍ പ്രകടനമായിരുന്നു, ഹര്‍ഷിത് റാണയും അവര്‍ക്ക് പിന്തുണ നല്‍കി. അവന്‍ നന്നായി ബൗള്‍ ചെയ്തു, നിങ്ങള്‍ അത് അംഗീകരിക്കണം.
അവന്‍ തന്റെ ആദ്യ ഗെയിം കളിക്കുകയായിരുന്നു, അപ്പോഴും പന്ത് ഉയര്‍ത്തിക്കൊണ്ടിരുന്നു, പിച്ചിന്റെ വേഗവും ബൗണ്‍സും കണ്ട് ഓസ്‌ട്രേലിയയില്‍ ബൗളര്‍മാര്‍ ഓടിയെത്തുന്നു. എന്നാല്‍ റാണ ശരിയായ സ്‌പോട്ടില്‍ അടിച്ചെറിയാനും മികച്ച ലൈനും ലെങ്ത്തുമാണ് ഉപയോഗിച്ചത്. പെര്‍ത്തില്‍ നിതീഷും അല്‍പ്പം പന്തെറിഞ്ഞു. അതേ ബൗളിങ് ആക്രമണം നമ്മള്‍ തുടരണം,’ പൂജാര പറഞ്ഞു.
Content Highlight: Cheteshwar Pujara Talking About indian Bowling Unite